സ്പോർട്സ് ഡെസ്ക്ക് : ഏഷ്യാ കപ്പില്‍ ഇന്ത്യ ഇത്ര വലിയ വിജയം നേടും എന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളര്‍ ഷൊയ്ബ് അക്തര്‍.ഞായറാഴ്ച നടന്ന ഫൈനലില്‍ ശ്രീലങ്കയെ ഇന്ത്യ 10 വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റൻസി മെച്ചപ്പെട്ടു എന്നും അദ്ദേഹവും ടീം മാനേജ്മെന്റും മികച്ച തീരുമാനങ്ങള്‍ എടുക്കുന്നുണ്ട് എന്നും അക്തര്‍ പറഞ്ഞു. ഇന്ത്യ ശ്രീലങ്കയെ ഇങ്ങനെ തോല്‍പ്പിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ മുതല്‍, ഇന്ത്യ ലോകകപ്പിലെ ഏറ്റവും അപകടകരമായ ടീമായിരിക്കും. എന്നാല്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള മറ്റു ടീമുകളും ശക്തരായതിനാല്‍ ഞാൻ ആരെയും എഴുതിത്തള്ളുന്നില്ല,” ഷോയബ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“സിറാജിന്റെ ബൗളിംഗ് ഗംഭീരമായിരുന്നു, നിങ്ങള്‍ ഇന്ത്യയുടെ വിജയത്തിന് സഹായിച്ചു. നിങ്ങളുടെ സമ്മാനത്തുക ഗ്രൗണ്ട് സ്റ്റാഫിന് നല്‍കിക്കൊണ്ട് നിങ്ങള്‍ ഒരു മികച്ച പ്രവര്‍ത്തിയാണ് ചെയ്തത്” “അക്തര്‍ പറഞ്ഞു.
“വര്‍ധിച്ച ആത്മവിശ്വാസവും ആയാകും ഇന്ത്യ ലോകകപ്പിന് ഇറങ്ങുക. ഇന്ത്യ പാകിസ്ഥാന്റെ മാത്രമല്ല, മറ്റ് പല രാജ്യങ്ങളുടെയും ആശങ്കയാണെന്ന് ഇനി എന്ന് എനിക്ക് തോന്നുന്നു.”ഷോയ്ബ് കൂട്ടിച്ചേര്‍ത്തു.