പരമ്പരാഗത രീതിയില്‍ തന്നെ ബാറ്റ് ചെയ്യും ; ഇംഗ്ലണ്ടിൻ്റെ ബാസ്ബോൾ തന്ത്രം ഇന്ത്യ ഒരിക്കലും പിന്തുടരില്ല ; ഇന്ത്യൻ ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ

സ്പോർട്സ് ഡെസ്ക്ക് : ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ആദ്യ മത്സരത്തിലെ പരാജയം ഇന്ത്യയെ വളരെയധികം ബാധിച്ചിട്ടുണ്ട്.മത്സരത്തില്‍ 28 റണ്‍സിന്റെ പരാജയമാണ് ഇംഗ്ലണ്ടിനോട് ഇന്ത്യ ഏറ്റുവാങ്ങിയത്. ഇന്ത്യയിലെ സ്പിന്നിംഗ് സാഹചര്യത്തിലും തങ്ങളുടെ സ്വതസിദ്ധമായ ബാസ്ബോള്‍ തന്ത്രമായിരുന്നു ഇംഗ്ലണ്ടിനെ ആദ്യ മത്സരത്തില്‍ വിജയിപ്പിച്ചത്. ശേഷം ഇന്ത്യയും അത്തരത്തില്‍ ബാസ്ബോള്‍ തന്ത്രം തിരഞ്ഞെടുക്കുമോ എന്ന രീതിയിലുള്ള ചോദ്യങ്ങളും ഉയർന്നിരുന്നു.

Advertisements

ഇതിന് ഇപ്പോള്‍ കൃത്യമായി മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ ബാറ്റിംഗ് കോച്ച്‌ വിക്രം റാത്തോർ. ഒരു കാരണവശാലും ഇന്ത്യ ബാസ്ബോള്‍ പോലെയുള്ള തന്ത്രങ്ങള്‍ കൈക്കൊള്ളില്ലെന്നും, തങ്ങളുടെ പരമ്പരാഗത രീതിയില്‍ കളിക്കാനാണ് ശ്രമിക്കുന്നതെന്നും റാത്തോർ പറഞ്ഞു.ആദ്യ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സില്‍ വമ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു ഓലി പോപ്പ് കാഴ്ചവച്ചത്. ഇത് ഇന്ത്യയുടെ പരാജയത്തില്‍ വലിയ കാരണമായി മാറി. മത്സരത്തില്‍ ഇന്ത്യൻ സ്പിന്നർമാർക്കെതിരെ സ്വീപ്പുകളും റിവേഴ്സ് സ്വീപ്പുകളുമായി പോപ്പ് അടക്കമുള്ള ബാറ്റർമാർ രംഗത്ത് വന്നിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാസ്ബോള്‍ തന്ത്രം ഇംഗ്ലണ്ട് പൂർണമായും പ്രയോഗിച്ചപ്പോള്‍ ഇന്ത്യൻ സ്പിന്നർമാർ അടിയറവ് പറയുകയായിരുന്നു. എന്നാല്‍ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ഈ തന്ത്രം വിജയകരമായി നടപ്പിലാക്കിയെങ്കിലും തങ്ങള്‍ക്ക് അത് സാധിക്കില്ല എന്നാണ് ഇന്ത്യൻ ബാറ്റിംഗ് കോച്ചിന്റെ പക്ഷം.ഇത്തരത്തില്‍ സ്വീപ്പുകളും റിവേഴ്സ് സ്വീപ്പുകളും ടെസ്റ്റ് ക്രിക്കറ്റില്‍ പ്രയോഗിക്കുക എന്നത് അല്പം പ്രയാസമുള്ളതും തയ്യാറെടുപ്പുകള്‍ ആവശ്യമായതുമായതുമാണ് എന്ന് റാത്തോർ പറഞ്ഞു.

“ഇത്തരത്തിലുള്ള ബാറ്റിംഗ് തന്ത്രങ്ങള്‍ അത്ര എളുപ്പം നമുക്ക് ശ്രമിക്കാൻ സാധിക്കുന്നതല്ല. അതിനായി വലിയ രീതിയിലുള്ള തയ്യാറെടുപ്പുകള്‍ ആവശ്യമാണ്. ഇത്തരം ഷോട്ടുകള്‍ മത്സരത്തില്‍ കളിക്കുകയാണെങ്കില്‍ അത് നമുക്ക് ഒരുപാട് ഗുണം ചെയ്യും എന്ന കാര്യം ഉറപ്പാണ്. പക്ഷേ ഇന്ത്യൻ ടീമിനെ സംബന്ധിച്ച്‌ പരമ്പരാഗത രീതിയില്‍ തന്നെയാണ് കളിക്കാൻ ശ്രമിക്കുന്നത്. നമ്മുടെ ശക്തമായ രീതിയില്‍ പരമ്പരാഗത മനോഭാവം നമ്മള്‍ ഉപയോഗിക്കും. വ്യത്യസ്തമായ ശൈലികള്‍ നമ്മള്‍ക്ക് പ്രയാസകരമായിരിക്കും.”- റാത്തോർ പറഞ്ഞു.

ആദ്യ മത്സരത്തിലെ ഇന്ത്യൻ ബാറ്റർമാരുടെ പരാജയം വലിയ രീതിയിലുള്ള വിമർശനങ്ങള്‍ക്ക് കാരണമായിരുന്നു. ശുഭമാൻ ഗില്‍, ശ്രേയസ് അയ്യർ തുടങ്ങിയവർ കുറച്ചു കൂടി കാര്യക്ഷമതയോടെ ബാറ്റിംഗിനെ നോക്കി കാണേണ്ടതുണ്ട് എന്ന് മുൻ താരങ്ങള്‍ പോലും വിമർശനം ഉന്നയിച്ചിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.