ഡൊമിനിക്ക : വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ടീം ഇന്ത്യക്കായി 150 റണ്‍സ് പൂര്‍ത്തിയാക്കി യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍. ഇതോടെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ 150+ സ്കോര്‍ നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരവും രാജ്യാന്തര ക്രിക്കറ്റിലെ അഞ്ചാമനായും ജയ്സ്വാള്‍ മാറി. ഇന്ത്യന്‍ താരങ്ങളാരും പട്ടികയില്‍ ജയ്സ്വാളിന് മുന്നിലില്ല. 21 വയസും 196 ദിവസവും പ്രായമുള്ളപ്പോഴാണ് ജയ്സ്വാളിന്റെ 150. 19 വയസും 119 ദിവസവും പ്രായമുള്ളപ്പോള്‍ 1976ല്‍ നാഴികക്കല്ല് പിന്നിട്ട പാക് താരം ജാവേദ് മിയാന്‍ദാദാണ് പട്ടികയില്‍ തലപ്പത്ത്.
ഡൊമിനിക്ക ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക് കുതിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 150 റണ്‍സിന് മറുപടിയായി ഇന്ത്യ രണ്ട് വിക്കറ്റിന് 312 റണ്‍സെന്ന ശക്തമായ നിലയാണ് മൂന്നാം ദിനമായ ഇന്ന് ബാറ്റിംഗ് തുടങ്ങിയത്. 350 പന്തില്‍ 143* റണ്‍സുമായി യശസ്വി ജയ്സ്വാളും 96 ബോളില്‍ 36* റണ്‍സോടെ വിരാട് കോലിയുമായിരുന്നു ക്രീസില്‍. കളി തുടങ്ങിയ ഉടന്‍ ജയ്സ്വാള്‍ 150 പൂര്‍ത്തിയാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ മൂന്നാം ദിനം ആദ്യ സെഷനില്‍ 360/ 4 എന്ന നിലയിലാണ് ഇന്ത്യ. കോലി 51* രവീന്ദ്ര ജഡേജ 2 *ഉം റണ്‍സുമായി ക്രീസില്‍ നില്ക്കുന്നു. ആറ് വിക്കറ്റ് കയ്യിലിരിക്കേ ഇന്ത്യക്ക് ഇതിനകം 211 റണ്‍സിന്റെ ലീഡായി. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ(103), ശുഭ്മാന്‍ ഗില്‍(6) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് രണ്ടാം ദിനം നഷ്ടമായിരുന്നു. രോഹിത്തിന്റെ പത്താം ടെസ്റ്റ് സെഞ്ചുറിയാണിത്. അരങ്ങേറ്റ ടെസ്റ്റില്‍ 215 പന്തിലായിരുന്നു 21 കാരനായ യശസ്വി ജയ്സ്വാളിന്റെ 100.