സ്പോർട്സ് ഡെസ്ക്ക് : യുവരാജ് സിങ്ങിന് ശേഷം നാലാം നമ്പറില്‍ സ്ഥിരസാന്നിധ്യമാകുന്നതില്‍ ഒരു താരവും വിജയിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഏകദിന ലോകകപ്പിന് മാസങ്ങള്‍ മാത്രം മുന്നില്‍ നില്‍ക്കെ നാലാം നമ്പര്‍ താരത്തെ കണ്ടെത്താനുള്ള കഠിനമായ ശ്രമത്തിലാണ് ഇന്ത്യ. 2019 ലോകകപ്പിലും ഇന്ത്യക്ക് നാലാം നമ്പര്‍ തലവേദനയായിരുന്നു.
എന്നാല്‍ ശ്രേയസ് അയ്യരാണ് അല്‍പ്പമെങ്കിലും നാലാം സ്ഥാനത്ത് നിലയുറപ്പിച്ചിട്ടുള്ളത്. 20 മത്സരങ്ങളില്‍ നിന്ന് 47.35 ശരാശരിയില്‍ 805 റണ്‍സാണ് താരം നേടിയത്. എന്നാല്‍ പരുക്കില്‍ നിന്ന് പൂര്‍ണമുക്തി നേടാന്‍ ശ്രേയസിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതും തിരിച്ചടിയാണ്.”ശ്രേയസിന് പരുക്കുകളാണ് വില്ലനായത്. അദ്ദേഹത്തിന് കുറച്ചധികം കാലം കളത്തിന് പുറത്തിരിക്കേണ്ടതായി വന്നു. നാലാം നമ്പറിലെത്തുന്ന നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുന്നു. അതിനാല്‍ ഒരുപാട് പുതിയ താരങ്ങളെ പരീക്ഷിക്കേണ്ടതായി വന്നു,” രോഹിത് വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“കഴിഞ്ഞ നാല്, അഞ്ച് വര്‍ഷങ്ങളില്‍ താരങ്ങള്‍ക്കുണ്ടായ പരുക്കുകളുടെ ശതമാനക്കണക്ക് വലുതാണ്. പരുക്കുമൂലം താരങ്ങളുടെ ലഭ്യതക്കുറവ് ഉണ്ടാകുമ്ബോള്‍ പരീക്ഷണങ്ങള്‍ക്ക് തയാറാകേണ്ടതായി വരും. ഇതാണ് നാലാം നമ്ബറിന്റെ കാര്യത്തില്‍ എനിക്ക് പറയാനുള്ളത്,” രോഹിത് കൂട്ടിച്ചേര്‍ത്തു.