ഡല്‍ഹി: ഇന്ത്യ പന്തില്‍ കൃത്രിമം കാട്ടിയാണ് മത്സരങ്ങള്‍ ജയിക്കുന്നതെന്ന് മുൻ പാകിസ്താൻ ക്യാപ്റ്റൻ ഇൻസമാം ഉള് ഹഖ്.ടി20 ലോകകപ്പിലെ ഓസ്ട്രേലിയക്കെതിരെയുള്ള മത്സരത്തിലാണ് ഇന്ത്യ പന്തില്‍ കൃത്രിമം കാട്ടിയതെന്നാണ് മുൻ താരത്തിന്റെ അധിക്ഷേപം. സെന്റ് ലൂസിയ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ 24 റണ്‍സിന്റെ വിജയമാണ് നേടിയത്. 16ാം ഓവറില്‍ രണ്ടാം സ്പെല്ലെറിയാനെത്തിയ അർഷദീപ് സിംഗിന് അസാധാരാണമായ രീതിയില്‍ റിവേഴ്സ് ലഭിച്ചെന്നും ഇത് എങ്ങനെയാണെന്ന് അന്വേഷണിക്കണമെന്നും ഇൻസമാം പറഞ്ഞു. ഗുരുതരമായ ആരോപണം വിവാദത്തിലായി.
‘അർഷദീപ് 16ാം ഓവർ എറിയാനെത്തിയപ്പോള്‍ പുതിയ പന്തില്‍, പഴയ പന്തിന് സമാനമായി റിവേഴ്സ് സ്വിംഗ് ലഭിച്ചു. അത് എങ്ങനെയാണ്? 12-ാമത്തെയും 13-ാമത്തെയും ഓവറില്‍ റിവേഴ്സ് സ്വിംഗ് ലഭിക്കുന്നത്. പക്ഷേ അർദീപ് പഴയെ പുതിയ പന്തില്‍ റിവേഴ്സ് സ്വിംഗ് കണ്ടെത്തി. അമ്ബയർ ഇതാെക്കെ കണ്ണുതുറന്ന് നിന്നാലെ കാണാനാകൂ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് ഇപ്പോള്‍ പാകിസ്താൻ താരങ്ങള്ക്കായിരുന്നെങ്കില് ഇവിടെ നടക്കുന്ന പുകില് ഇതാെന്നുമായിരിക്കില്ല. 16-ാം ഓവറില്‍ അർഷദീപിനെ പോലൊരു ബൗളർക്ക് അസാധാരാണമായി റിവേഴ്സ് സ്വിംഗ് ലഭിക്കണമെങ്കില്‍ പന്തില്‍ കൃത്രിമം കാട്ടിയ കാര്യം ഉറപ്പാണ്”- ഒരു പാകിസ്താൻ ടിവി ചാനലിന് നല്കിയ അഭിമുഖത്തില്‍ ഇൻസമാം പറഞ്ഞു.