ഒരൊറ്റ പുൾ ഷോട്ടിൽ കോഹ്ലിയെ തോൽപ്പിച്ച കുട്ടി സഞ്ജു ; പോരുന്നോ എന്റെ കൂടെയെന്ന് ക്രിക്കറ്റ് ഇതിഹാസം ഇയാൻ ബിഷപ്പ് ; ബാല്യത്തിലും രാജ്യ സ്നേഹം കൈവിടാത്ത സഞ്ജു ആഗ്രഹിച്ചത് നീലക്കുപ്പായം ; അഭിമാനിക്കാം ഓരോ മലയാളികൾക്കും മലയാളക്കരയുടെ പ്രിയ താരത്തെയോർത്ത്

സ്പോർട്സ് ഡെസ്ക്ക് : പോർട് ഓഫ് സ്പെയിനിൽ ഇന്ത്യ – വിൻഡീസ് ക്രിക്കറ്റ് മത്സരം. ഇന്ത്യ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുന്നു. വിക്കറ്റിന് പിന്നിൽ നിൽക്കുന്ന പയ്യൻ ഇന്ത്യൻ വംശജനായ ഒരു പയ്യൻ. വിൻഡീസ് കളി ജയിച്ചു പരമ്പരയും. ആ പയ്യൻ ഒരാളുടെ മികവ് മാത്രമായുന്നു വിൻഡീസ് വിജയത്തിന് ആധാരം. മാൻ ഓഫ് ദി മാച്ചും സീരിയസും അവനെ തേടിയെത്തി അവതാരകൻ ആ കരീബിയൻ സൂപ്പർ താരത്തെ പേർ ചൊല്ലി വിളിച്ചു സഞ്ജു സാംസൺ.

Advertisements

നിങ്ങൾക്കിങ്ങനെയൊന്ന് സങ്കൽപ്പിക്കുവാൻ കഴിയുമോ ? മലയാളിയായ സഞ്ജു എങ്ങനെ വിൻസീസ് നിരയിൽ കളിക്കും? അതും ഇന്ത്യയ്ക്കെതിരെ ? ആശ്ചര്യപ്പെടേണ്ടതില്ല. കഥ അൽപ്പം പഴയതാണ്. സഞ്ജുവിന്റെ ചെറുപ്പകാലം. സഞ്ജുവും കുടുംബവും അന്ന് ഡല്‍ഹിയിലാണ് താമസം. കുട്ടിക്കാലത്തെ ക്രിക്കറ്റ് കാലം. സഞ്ജുവും വിരാട് കോഹ്ലിയും അന്ന് ഒരേ ഗ്രൗണ്ടില്‍ ആയിരുന്നു കളിച്ചിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവര്‍ കളിക്കുന്നതിന് ഇടയില്‍ സന്ദര്‍ശനത്തിനായി അവിടേക്ക് ക്രിക്കറ്റ് ലോകത്തെ തന്നെ ഇതിഹാസ താരം കടന്നു വരുന്നു. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിലെ എണ്ണം പറഞ്ഞ ബൗളർമാരിൽ പ്രധാനിയായ ഇയാന്‍ ബിഷപ്പ്. കുട്ടിത്താരങ്ങളുടെ ക്രിക്കറ്റ് കളി വീക്ഷിച്ചിരുന്ന ബിഷപ്പ് ഒരു നിമിഷം അമ്പരുന്നു. കുത്തിയുയർന്ന് അതിവേഗത്തിൽ വന്ന പന്തിനെ ഒരു പയ്യൻ അനായാസം പുൾ ഷോട്ടിലൂടെ അതിർത്തി കടത്തുന്നു. യാഥൃശ്ചികമെന്ന് കരുതി ബിഷപ്പ് തന്റെ ശ്രദ്ധ തിരിച്ചു. എന്നാൽ അയാൾക്ക് വീണ്ടും ആ ബാറ്ററിലേക്ക് തന്നെ തിരികെ വരേണ്ടതായി വന്നു. വീണ്ടും ഉയർന്നുയർന്നു ശരവേഗത്തിൽ പാഞ്ഞ പന്തുകളെ എത്ര അനായാസമായാണ് ഈ പയ്യൻ പുൾ ഷോട്ട് കളിച്ച് അടിച്ചകറ്റുന്നത്. അറിയാതെയെങ്കിലും ലോകത്തിലെ തന്നെ ഏറ്റവും മികച്ച വലം കയ്യൻ ഫാസ്റ്റ് ബൗളർക്ക് അങ്ങനെ തോന്നിയെങ്കിൽ അത്ഭുതപ്പെടാനില്ല. അത്ര മികവും തെളിവും നിറഞ്ഞതായിരുന്നു ആ പയ്യന്റെ ഷോട്ടുകൾ.

കളി കഴിഞ്ഞതും ആ കുട്ടിയുടെ അടുത്തെത്തിയ ഇയാൻ സ്നേഹത്തോടെ അവനോട് ചോദിച്ചു നീ ആരാണ് എന്താണ് നിന്റെ പേര് ? അവൻ തികഞ്ഞ സന്തോഷത്തോടെ മറുപടി നൽകി സഞ്ജു …… സന്ത്ജു സാംസൺ. കോഹ്ലിയുടെ ബാറ്റിംഗ് അദ്ദേഹം കണ്ടിരുന്നു എങ്കിലും സഞ്ജു ആണ് അദ്ദേഹത്തെ പിടിച്ച് ഇരുത്തിയത്. നിനക്ക് ഞാന്‍ വെസ്റ്റിന്‍ഡീസിന് വേണ്ടി കളിക്കാന്‍ ഉള്ള സാഹചര്യം ചെയ്ത് തരട്ടെ . അന്ന് ആദ്യമായി കണ്ട കുട്ടിയ്ക്ക് അത്ര വലിയ ഒരു ഓഫർ വച്ചു നീട്ടാൻ ഇയാൻ ബിഷപ്പിന് അധികമൊന്നും ആലോചിക്കേണ്ടതായി വന്നില്ല. പക്ഷേ ചോദ്യത്തിന് അതിലും വേഗതയിൽ മറുപടി നൽകുവാൻ കുട്ടി സഞ്ജുവിനും കൂടുതലായി ഒന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല. എന്തെന്നാൽ പിറന്ന നാടിനെ ഉപേക്ഷിച്ച് പോകാന്‍ അവൻ തായ്യാരായിരുന്നില്ല. ഏതെങ്കിലും ഒരു നാൾ ഇന്ത്യയുടെ നീലക്കുപ്പായം അത് മാത്രമായിരുന്നു അയാളുടെ ആഗ്രഹം.

ഒരു പക്ഷെ അവിടെ പോയിരുന്നു എങ്കില്‍ ഇപ്പോള്‍ ഗെയിലിനേ പോലെ അല്ലെങ്കില്‍ വിവ്‌നേ പോലെ ഒരു അറിയപ്പെടുന്ന കളിക്കാരന്‍ ആയേനെ മലയാളികളുടെ സഞ്ജുവും. ഒരു പക്ഷേ ഇന്ത്യയിൽ ലഭിച്ചതിനേക്കാൾ കൂടുതൽ അവസരവും അവനെ തേടിയെത്തുമായിരുന്നു. മികച്ച വിക്കറ്റ് കീപ്പർ ബാറ്ററുടെ അഭാവം എന്നും വലിയ തലവേദന സൃഷ്ടിക്കാറുള്ള വിൻഡീസ് ടീമിൽ എന്നുമയാൾ ഒരു മുതൽ കൂട്ടായി സ്ഥിരം സാന്നിധ്യമായി മാറിയേനെ.
എന്തിന് അതികം പറയുന്നു ഒരു പക്ഷെ 2016 ടി20 ലോകകപ്പ് ഇന്ത്യയില്‍ വന്ന് ക്യാപ്റ്റന്‍ ആയി കപ്പ് ഉയര്‍ത്താന്‍ ഉള്ള ഭാഗ്യം വരെ ലഭിച്ചേനെ. പക്ഷേ പിറന്ന നാടിനെ ഉപേക്ഷിച്ച് പോകാന്‍ അത്ര നീച ഹൃദയന്‍ ഒന്നും അല്ല സഞ്ജു. ഇടയില്‍ വീണു കിട്ടുന്ന അവസരങ്ങളില്‍ തട്ടി വീഴാതെ പിടിച്ച് കയറാൻ ശ്രമിക്കുമ്പോഴും ഒരിക്കൽ പോലും അവന് ആ തീരുമാനത്തിൽ കുറ്റബോധം തോന്നാനും വഴിയില്ല. അവന് എന്നും പ്രിയം പിറന്ന നാടും സ്വന്തം രാജ്യവും തന്നെ.

എന്നാൽ കുട്ടിക്കാലത്ത് തന്നെ കോഹ്ലിയെ മറികടന്ന് ബിഷപ്പിനെ പിടിച്ചിരുത്താൻ അവന് കഴിഞ്ഞിട്ടുണ്ട് എങ്കിൽ അവന്റെ ബാറ്റിംഗ് മികവ് ഇനിയും നമുക്ക് കൂടുതൽ വിരുന്നൊരുക്കാനുണ്ട് എന്ന് തന്നെയാണ് അതിനർത്ഥം. അവസരങ്ങൾ കുറയുകയും വീണു കിട്ടുന്ന അവസരങ്ങളിൽ മികവ് കാട്ടാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ അവനെ ചിലർ കുറ്റപ്പെടുത്തിയേക്കാം പക്ഷേ മലയാളികൾക്കുറപ്പുണ്ട് തങ്ങളുടെ പ്രിയ താരത്തിന്റെ കഴിവിൽ . കൂടുതൽ മനോഹരമായ പുൾ ഷോട്ടുകളും ഹുക്ക് ഷോട്ടുകളും ഗ്രൗണ്ടിന്റെ എല്ലാ കോണു കളിലേക്കും പന്തടിച്ച് പായിക്കുന്ന ഭീതിരഹിതമായ മനസ്സുമായി ബാറ്റേന്തുന്ന മികച്ച ബാറ്ററായി അവൻ ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിൽ എത്തട്ടെ…

Hot Topics

Related Articles