സ്‌പോര്‍ട്‌സ് ഡെസ്‌ക്ക് : ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ രണ്ടാം മത്സരം ദുര്‍ബലരായ ഹോങ്കോംഗിനെതിരെയായിരുന്നു. മത്സരത്തില്‍ ഇന്ത്യ വിജയിച്ചുവെങ്കിലും ഇന്ത്യയുടെ ബൗളിംഗ് അത്ര മികച്ചതായിരുന്നില്ല. 192 റണ്‍സ് നേടിയ ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് ടീം അടിച്ചെടുത്തത്. അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാരെ കണക്കിന് ശിക്ഷിക്കുവാനും ഹോങ്കോംഗ് ബാറ്റര്‍മാര്‍ക്കായി.
ഇന്ത്യന്‍ നിരയില്‍ ഏറ്റവും തല്ല് വാങ്ങിയത് ആവേശ് ഖാനായിരുന്നു. നാല് ഓവറില്‍ 53 റണ്‍സാണ് താരം വിട്ടു നല്‍കിയത്. ഒട്ടും ആവേശമില്ലാതെ പന്തെറിഞ്ഞ ആവേശ് പത്തൊന്‍പതാം ഓവറില്‍ വഴങ്ങിയതോ 21 റണ്‍സും. ഐ.പി.എല്ലില്‍ മാത്രം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടുള്ള ഇതുപോലെയുള്ള താരങ്ങളെ എന്തിനാണ് ടീമില്‍ ഉള്‍പ്പെടുത്തുന്നത് എന്ന സംശയമായിരിക്കാം പൊതുവെ മത്സരം കണ്ട ഏത് ക്രിക്കറ്റ പ്രേമിക്കും തോന്നിയിട്ടുണ്ടാവുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്‌കോര്‍ കണ്ടെത്താന്‍ എതിര്‍ ബാറ്റര്‍മാര്‍ ശ്രമിക്കുമ്പോഴും , ഒന്നിന് പുറകെ ഒന്നായി ബൗണ്ടറികള്‍ പായുമ്പോഴും കൃത്യമായ ലൈനും ലെങ്തും കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുന്ന ആവേശ് ഖാനെയാണ് ഇന്നത്തെ മത്സരത്തില്‍ കാണാനായത്. കണക്കിന് തല്ല് വാങ്ങിയ ആവേശ് ഖാന്‍ കാരണം ഹോങ്കോംഗ് അടിച്ചെടുത്തതോ താരതമ്യേന ഭേദപ്പെട്ട സ്‌കോറും.
ആവേശ് ഖാന് പുറകെ മത്സരത്തില്‍ മോശം ബൗളിംഗ് കാഴ്ച വെച്ച മറ്റൊരു താരമായിരുന്നു അര്‍ഷദീപ് സിംഗ് നാല് ഓവറില്‍ 43 റണ്‍സാണ് താരം വഴങ്ങിയത്. മറ്റ് സീനിയര്‍ ബോളര്‍മാര്‍ ഭേദപ്പെട്ട പ്രകടനമെങ്കിലും കാഴ്ചവെച്ചപ്പോള്‍ ഭാവി താരങ്ങള്‍ എന്ന നിലയില്‍ ഇന്ത്യ അവതരിപ്പിക്കുന്ന യുവ ബൗളര്‍മാരുടെ പ്രകടനത്തില്‍ ആരാധകരാകെ ആശങ്കയിലാണ്. വേള്‍ഡ് കപ്പ് അടക്കം നടക്കാനിരിക്കെ ഇത്ര ദുര്‍ബലമായ ടീമിനെതിരെ പോലും മികച്ച രീതിയില്‍ പന്തെറിയാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല എന്നതും ഇന്ത്യന്‍ ടിമിന് തലവേദനയാകും.
ദീപക് ചഹറും , ബൂംറയും ഉള്‍പ്പെടെയുള്ള സുപ്പര്‍ താരങ്ങള്‍ ലോകകപ്പിന് ഉണ്ടാകും എന്നത് ആശ്വാസമാണെങ്കിലും. യുവതാരങ്ങളുടെ പ്രകടനത്തില്‍ അത്ര ഹാപ്പിയായിരിക്കില്ല ടീം മാനേജ്‌മെന്റും കോച്ച് രാഹുല്‍ ദ്രാവിഡും. എന്ത് തന്നെയായാലും ഇത് പോലെയുള്ള മറ്റ് കഴിവുള്ള ഒരുപാട് ബോളര്‍മാര്‍ അവസരം കാത്ത് പുറത്തിരിക്കുമ്പോള്‍ ഇത് പോലെയുള്ള താരങ്ങളെ ടീമില്‍ കുത്തിനിറക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ടീം ഇന്ത്യ ലോകകപ്പില്‍ ഏറെ വിയര്‍ക്കേണ്ടി വരും…….