ദുബായ്:
ലോകകപ്പ് സൂപ്പര്‍ 12ല്‍ ഇന്നലെ നമീബിയക്കെതിരായ മത്സരത്തോടെ രവി ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന പരിശീലക സ്ഥാനത്തു നിന്നും വിരാട് കൊഹ്ലി ട്വന്റി-20 ക്യപ്ടന്‍ സ്ഥാനത്തു നിന്നും പടിയിറങ്ങി. ശാസ്ത്രിക്കൊപ്പം ബൗളിംഗ് കോച്ച് ഭരത് അരുണും ഫീല്‍ഡിംഗ് കോച്ച് ആര്. ശ്രീധറും സ്ഥാനമൊഴിയും. ഇംഗ്ലണ്ടിലും ആസ്ട്രേലിയയിലും ടെസ്റ്റ് പരമ്പര വിജയമെന്ന പൊന്തൂവലുമായാണ് ശാസ്ത്രിയുടെ പടിയിറക്കം. എന്നാല്‍ ഐ.സി.സി. ടൂര്‍ണമെന്റുകളില്‍ കിരീട നേട്ടമില്ലാത്തത് ശാസ്ത്രി - കൊഹ്ലി സഖ്യത്തിന്റെ പ്രധാന പോരായ്മയായി വിദഗ്ദധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.2017ല്‍ അനില്‍ കുംബ്ലെയ്ക്ക് പകരക്കാരനായാണ് ശാസ്ത്രി ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. കണിശക്കാരനായ കുംബ്ലെയുടെ രീതികളില്‍ കൊഹ്ലി അസ്വസ്ഥനായിരുന്നു. കൊഹ്ലിയുമായിട്ടുള്ള ബന്ധത്തില്‍ ഉലച്ചില്‍ വന്നപ്പോഴാണ് കുംബ്ലെയ്ക്ക് പരിശീക സ്ഥാനം ഒഴിയേണ്ടി വന്നത്. കൊഹ്ലിയുടെ കൂടെ ആവശ്യ പ്രകാരമാണ് ബി.സി.സി.ഐ ശാസ്ത്രിയെ അന്ന് പരിശീലകനാക്കിയത്. ശാസ്ത്രിയും കൊഹ്ലിയും തമ്മിലുള്ള കെമിസ്ട്രി നന്നായി വര്ക്കൗട്ടാവുകയും ചെയ്തു.ഇരുവരുടേയും നേതൃത്വത്തില്‍ ഇന്ത്യ 2019ലെ ഏകദിന ലോകകപ്പില്‍ സെമി ഫൈനല്‍ വരെയെത്തുകയും ഇത്തവണത്തെ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പില്‍ റണ്ണറപ്പാവുകയും ചെയ്തു. എന്നാല്‍ 2012ന് ശേഷം ആദ്യമായി ഒരു ഐ.സി.സി ടൂര്‍ണമെന്റില്‍ സെമിയിലെത്താതെ പുറത്തായി എന്ന നാണക്കേടുമായാണ് ഇത്തവണ ട്വന്റി-20 ലോകകപ്പില്‍ നിന്ന് ഇന്ത്യയുടെ മടക്കം. പുതിയ ഐ.പി.എല്‍ ടീമായ അഹമ്മദാബാദിന്റെ പരിശീലക സ്ഥാനം ശാസ്ത്രി ഏറ്റെടുത്തേക്കും. ടെസ്റ്റില്‍ എതിര്‍പ്പുകള്‍ ഇല്ലെങ്കിലും ഏകദിന ക്യാപ്ടന് സ്ഥാനവും വൈകാതെ കൊഹ്ലിക്ക് നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.രാഹുൽ ദ്രാവിഡ് ഇന്ത്യൻ കോച്ചായി ചുമതലയേൽക്കും.
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ശാസ്ത്രീയ മാറ്റം ; തോൽവിയുടെ പാപഭാരവുമായി കോഹ്ലിയും ശാസ്ത്രിയും പടിയിറങ്ങി ; പരിശീലകനായി ദ്രാവിഡ് ചുമതലയേൽക്കും ; പുതിയ ക്യാപ്റ്റനെ തേടി ഇന്ത്യ
Advertisements