ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ ശാസ്ത്രീയ മാറ്റം ; തോൽവിയുടെ പാപഭാരവുമായി കോഹ്‌ലിയും ശാസ്ത്രിയും പടിയിറങ്ങി ; പരിശീലകനായി ദ്രാവിഡ് ചുമതലയേൽക്കും ; പുതിയ ക്യാപ്റ്റനെ തേടി ഇന്ത്യ

ദു​ബാ​യ്:​ ​
ലോ​ക​ക​പ്പ് ​സൂ​പ്പ​ര്‍​ 12​ല്‍​ ​ഇ​ന്ന​ലെ​ ​ന​മീ​ബി​യ​ക്കെ​തി​രാ​യ​ ​മ​ത്സ​ര​ത്തോ​ടെ​ ​ര​വി​ ​ശാ​സ്ത്രി​ ​ഇ​ന്ത്യ​ന്‍​ ​ക്രി​ക്ക​റ്റ് ​ടീ​മി​ന്റെ​ ​പ്ര​ധാ​ന​ ​പ​രി​ശീ​ല​ക​ ​സ്ഥാ​ന​ത്തു​ ​നി​ന്നും​ ​വി​രാ​ട് ​കൊ​ഹ്‌​ലി​ ​ട്വ​ന്റി​-20​ ​ക്യ​പ്ട​ന്‍​ ​സ്ഥാ​ന​ത്തു​ ​നി​ന്നും​ ​പ​ടി​യി​റ​ങ്ങി.​ ​ശാ​സ്ത്രി​ക്കൊ​പ്പം​ ​ബൗ​ളിം​ഗ് ​കോ​ച്ച്‌ ​ഭ​ര​ത് ​അ​രു​ണും​ ​ഫീ​ല്‍​ഡിം​ഗ് ​കോ​ച്ച്‌ ​‍​ആ​ര്‍.​ ​ശ്രീ​ധ​റും​ ​സ്ഥാ​ന​മൊ​ഴി​യും.​ ​ഇം​ഗ്ല​ണ്ടി​ലും​ ​ആ​സ്ട്രേ​ലി​യ​യി​ലും​ ​ടെ​സ്റ്റ് ​പ​ര​മ്പര​ ​വി​ജ​യ​മെ​ന്ന​ ​പൊ​ന്‍​തൂ​വ​ലു​മാ​യാ​ണ് ​ശാ​സ്ത്രി​യു​ടെ​ ​പ​ടി​യി​റ​ക്കം.​ ​എ​ന്നാ​ല്‍​ ​ഐ.​സി.​സി.​ ​ടൂ​ര്‍​ണ​മെ​ന്റു​ക​ളി​ല്‍​ ​കി​രീ​ട​ ​നേ​ട്ട​മി​ല്ലാ​ത്ത​ത് ​ശാ​സ്ത്രി​ ​-​ ​കൊ​ഹ്‌​ലി​ ​സ​ഖ്യ​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​പോ​രാ​യ്‌​മ​യാ​യി​ ​വി​ദ​ഗ്ദ​ധ​ര്‍​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നുണ്ട്.2017​ല്‍​ ​അ​നി​ല്‍​ ​കും​ബ്ലെ​യ്ക്ക് ​പ​ക​ര​ക്കാ​ര​നാ​യാ​ണ് ​ശാ​സ്ത്രി​ ​ഇ​ന്ത്യ​യു​ടെ​ ​പ​രി​ശീ​ല​ക​ ​സ്ഥാ​നം​ ​ഏ​റ്റെ​ടു​ത്ത​ത്.​ ​ക​ണി​ശ​ക്കാ​ര​നാ​യ​ ​കും​ബ്ലെ​യു​ടെ​ ​രീ​തി​ക​ളി​ല്‍​ ​കൊ​ഹ്‌​ലി​ ​അ​സ്വ​സ്ഥ​നാ​യി​രു​ന്നു.​ ​കൊ​ഹ്‌​ലി​യു​മാ​യി​ട്ടു​ള്ള​ ​ബ​ന്ധ​ത്തി​ല്‍​ ​ഉ​ല​ച്ചി​ല്‍​ ​വ​ന്ന​പ്പോ​ഴാ​ണ് ​കും​ബ്ലെ​യ്ക്ക് ​പ​രി​ശീ​ക​ ​സ്ഥാ​നം​ ​ഒ​ഴി​യേ​ണ്ടി​ ​വ​ന്ന​ത്.​ ​കൊ​ഹ്‌​ലി​യു​ടെ​ ​കൂ​ടെ​ ​ആ​വ​ശ്യ​ ​പ്ര​കാ​ര​മാ​ണ് ​ബി.​സി.​സി.​ഐ​ ​ശാ​സ്ത്രി​യെ​ ​അ​ന്ന് ​പ​രി​ശീ​ല​ക​നാ​ക്കി​യ​ത്.​ ​ശാ​സ്ത്രി​യും​ ​കൊ​ഹ്‌​ലി​യും​ ​ത​മ്മി​ലു​ള്ള​ ​കെ​മി​സ്ട്രി​ ​ന​ന്നാ​യി​ ​വ​ര്‍​ക്കൗ​ട്ടാ​വു​ക​യും​ ​ചെ​യ്തു.ഇ​രു​വ​രു​ടേ​യും​ ​നേ​തൃ​ത്വ​ത്തി​ല്‍​ ​ഇ​ന്ത്യ​ 2019​ലെ​ ​ഏ​ക​ദി​ന​ ​ലോ​ക​ക​പ്പി​ല്‍​ ​സെ​മി​ ​ഫൈ​ന​ല്‍​ ​വ​രെയെ​ത്തു​ക​യും​ ​ഇ​ത്ത​വ​ണ​ത്തെ​ ​ലോ​ക​ ​ടെ​സ്റ്റ് ​ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍​ ​റ​ണ്ണ​റ​പ്പാ​വു​ക​യും​ ​ചെ​യ്തു.​ ​എ​ന്നാ​ല്‍​ 2012​ന് ​ശേ​ഷം​ ​ആ​ദ്യ​മാ​യി​ ​ഒ​രു​ ​ഐ.​സി.​സി​ ​ടൂ​ര്‍​ണ​മെ​ന്റി​ല്‍​ ​സെ​മി​യി​ലെ​ത്താ​തെ​ ​പു​റ​ത്തായി​ ​എ​ന്ന​ ​നാ​ണ​ക്കേ​ടു​മാ​യാ​ണ് ​ഇ​ത്ത​വ​ണ​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ല്‍​ ​നി​ന്ന് ​ഇ​ന്ത്യ​യു​ടെ​ ​മ​ട​ക്കം.​ ​പു​തി​യ​ ​ഐ.​പി.​എ​ല്‍​ ​ടീ​മാ​യ​ ​അ​ഹ​മ്മ​ദാ​ബാ​ദി​ന്റെ​ ​പ​രി​ശീ​ല​ക​ ​സ്ഥാ​നം​ ​ശാ​സ്ത്രി​ ​ഏ​റ്റെ​ടു​ത്തേ​ക്കും.​ ​ടെ​സ്റ്റി​ല്‍​ ​എ​തി​ര്‍​പ്പു​കള്‍​ ​ഇ​ല്ലെ​ങ്കി​ലും​ ​ഏ​ക​ദി​ന​ ​ക്യാ​പ്ട​ന്‍​ ​സ്ഥാ​ന​വും​ ​വൈ​കാ​തെ​ ​കൊ​ഹ്‌​ലി​ക്ക് ​ന​ഷ്ട​മാ​യേ​ക്കു​മെ​ന്ന് ​റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.രാഹുൽ ദ്രാവിഡ് ഇന്ത്യൻ കോച്ചായി ചുമതലയേൽക്കും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.