സ്പോർട്സ് ഡെസ്ക് : ദക്ഷിണാഫ്രിക്കയിൽ പരാജയം വഴങ്ങിയ ടീം ഇന്ത്യയിലെത്തിയപ്പോൾ വളർന്നതിൽ അതിശയം ഒന്നുമില്ല. സാഹചര്യങ്ങൾ നമ്മളെ ചിലപ്പോൾ രാജക്കൻമാർ ആക്കിയേക്കാം പക്ഷേ എവിടെയാണ് ശരിയുടെ യോർക്കറുകൾ നമ്മെ തേടി എത്തുക. ആ യോർക്കറുകൾ പിഴുതെടുത്ത സ്റ്റംമ്പുകൾ ഉയർത്തിക്കാട്ടി വിജയത്തിന്റെ സുന്ദര ഗാനം ആർക്കും പാടുവാൻ കഴിയില്ല.
ദ്രാവിഡ് എന്ന കോച്ചിൽ ഇന്ത്യ മുന്നേറുമെന്ന് കരുതിയ നിമിഷങ്ങൾക്ക് ഇന്ന് വിള്ളൽ വീണിരിക്കുന്നു. ടോപ് ഓർഡർ ടോപ് ഗിയറിൽ ആകുന്നില്ല മിഡിൽ ഓർഡർ ഫലപ്രദമാകുന്നില്ല. ലോക ഒന്നാം നമ്പർ സ്ഥാനത്തു നിന്നും ഇന്ത്യ പിന്നോട്ട് തന്നെയാണ് പോകുന്നത്. മാറ്റങ്ങളുടെ പുതിയ ഈരടികൾ രചിച്ചെങ്കിലും തോൽവിയുടെ പഴയ ഗാഥ തന്നെയാണ് ഇന്നും മുന്നിൽ. വിരാട് മാറി രോഹിത് എത്തിയിട്ടും ഇന്ത്യ ശരിയായിട്ടുണ്ടോ.?
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിൻഡീസിനെതിരെ ഇന്ത്യ പരമ്പര നേടി എന്ന് ആശ്വസിക്കുമ്പോൾ അത് ഒരു വിജയമാണോ . ആധികാരികമായ വിജയം നേടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല എന്ന് തന്നെ വേണം പറയാൻ . സ്വന്തം നാട്ടിൽ പിച്ചൊരുക്കി വിജയം നേടിയ ടീമിൽ അസ്വാരസ്യങ്ങളുടെ പുക ഉയർന്നു തന്നെ പൊങ്ങുന്നുണ്ട്. ഗാംഗുലിയും ദ്രാവിഡും അടങ്ങിയ പുതിയ നേതൃ നിരയിൽ അഴിച്ചു പണികൾ ശരിയായിട്ടില്ല എന്ന് വേണം കരുതാൻ.
ആവേശമായിരുന്ന ഇന്ത്യൻ ടീമിൽ ആശങ്ക മാത്രമാണ് ബാക്കി . ഉയർന്ന് പറന്ന് ലോക നിരയിൽ മുന്നിൽ നിൽക്കേണ്ടുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇനിയും താണ്ടേണ്ടുന്നത് പിടിച്ചെടുക്കുവാൻ കഴിയുന്നതും നിലവിൽ കഴിയാത്തതുമായ മല തന്നെ. ഐപിഎൽ നടക്കാനിരിക്കെ പുതിയ ഉദയത്തിൽ ഉയരുന്ന പുതിയ താരോദയങ്ങൾ തന്നെയാണ് ടീമിന്റെ ആകെ ആശ്വാസം.