സ്പോർട്സ് ഡെസ്ക്ക് : ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യിലെ ഞെട്ടിക്കുന്ന പരാജയത്തിനു ശേഷം എല്ലാവരും പഴിക്കുന്നത് ഇന്ത്യയുടെ മോശം ബൗളിങിനെയാണ്. എന്നാൽ മോശം ഫീല്‍ഡിങും കളിയില്‍ ഇന്ത്യക്കു വിനയായിട്ടുണ്ടെന്നാണ് ശാസ്ത്രി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കളിയില്‍ മൂന്നു ക്യാച്ചുകള്‍ ഇന്ത്യ നഷ്ടപ്പെടുത്തിയിരുന്നു. കാമറോണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത് എന്നിവരുടെയും അനായാസ ക്യാച്ചുകള്‍ അക്ഷര്‍ പട്ടേലും കെഎല്‍ രാഹുലും പാഴാക്കിയിരുന്നു. ഇതില്‍ ഗ്രീനിന്റെ ക്യാച്ചിനു വലിയ വില നല്‍കേണ്ടി വരികയും ചെയ്തു.
ഈ മല്‍സരത്തില്‍ ഇന്ത്യയുടെ പ്രകടനത്തെ ഒരുപാട് വിമര്‍ശിക്കാന്‍ രവി ശാസ്ത്രി തുനിഞ്ഞില്ല. പകരം ഫീല്‍ഡിങിലെ പിഴുവകളെയാണ് അദ്ദേഹം വിമര്‍ശിച്ചത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായുള്ള ഇന്ത്യന്‍ ടീമുകളെ നോക്കൂ. അവിടെ യുവത്വവും അനുഭവസമ്പത്തുമുണ്ടായിരുന്നു. ഇവിടെ യുവത്വം മിസ്സ് ചെയ്യുന്നതായി ഞാന്‍ കണ്ടെത്തി. അതു ഫീല്‍ഡിങിനെയും ബാധിച്ചതായി ശാസ്ത്രി വിലയിരുത്തി.കഴിഞ്ഞ അഞ്ച്-ആറു വര്‍ഷങ്ങളിലെ ഇന്ത്യയുടെ ഫീല്‍ഡിങ് പ്രകടനം നോക്കൂ. അതു വളരെ മികച്ചതായിരുന്നു. പക്ഷെ ഇപ്പോള്‍ ഫീല്ഡിങ്ങെടുത്താല് ലോകത്തിലെ ഒരു മുന്‍നിര ടീമുകള്‍ക്കൊപ്പവും നമ്മള് എത്തില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതു വലിയ ടൂര്‍ണമെന്റുകളില്‍ നിങ്ങളെ മോശമായി ബാധിക്കുകയും ചെയ്യും. ഇതിനര്‍ഥം നിങ്ങള്‍ക്കു ഓരോ കളിയിലും 15-20 റണ്‍സ് അധികമായി നേടേണ്ടതായി വരുമെന്നാണ്. നിങ്ങള്‍ ഇന്ത്യയുടെ ഫീല്‍ഡിങിലേക്കു നോക്കിയാല്‍ എവിടെയാണ് ബ്രില്ല്യന്‍സ് കാണാന്‍ സാധിക്കുക? രവീന്ദ്ര ജഡേജയില്ല. എവിടെയാണ് എക്സ് ഫാക്ടര്‍? രവി ശാസ്ത്രി ചോദിച്ചു.ഈ മല്‍സരത്തില്‍ എന്നെ ഏറ്റവുമധികം നിരാശപ്പെടുത്തിയത് ഇന്ത്യയുടെ ഫീല്‍ഡിങ് നിലവാരമാണ്. അതു വളരെ മന്ദഗതിയിലാണ് കാണപ്പെട്ടത്. വലിയ മല്‍സരങ്ങളില്‍, വമ്പന്‍ ടീമുകളെ പരാജയപ്പെടുത്തണമെങ്കില്‍ ഫീല്‍ഡിങിന്റെ കാര്യത്തില്‍ ഇന്ത്യ വലിയ മുന്നേറ്റം നടത്തേണ്ടത് ആവശ്യമാണെന്നു താന്‍ കരുതുന്നതായും രവി ശാസ്ത്രി വ്യക്തമാക്കി.