സ്പോർട്സ് ഡെസ്ക്ക് : ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന് പിന്നാലെ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ്. ന്യൂസിലന്‍ഡിനെതിരെ കളിച്ച പോലെ ആക്രമണശൈലിയില്‍ തന്നെയാകും ഇന്ത്യയ്ക്കെതിരെയും കളിക്കുകയെന്ന് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് വ്യക്തമാക്കി.
ബെന്‍ സ്റ്റോക്സിന് കീഴില്‍ ഇംഗ്ലണ്ട് കളിച്ച ആദ്യ പരമ്ബര തൂത്തുവാരിയാണ് ഇംഗ്ലണ്ട് വെള്ളിയാഴ്ച ഇന്ത്യയ്ക്കെതിരെ ഇറങ്ങുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ വര്‍ഷം ഇന്ത്യയ്ക്കെതിരെ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന പരമ്ബരയിലെ അവസാന ടെസ്റ്റാണിത്. സീരീസില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. വിരാട് കോലിയുടെ നായകത്വത്തിന് കീഴിലായിരുന്നു അന്ന് ഇന്ത്യ ഇറങ്ങിയത്. കൊവിഡ് ബാധിതനായ രോഹിത്തിന് കളിക്കാനായില്ലെങ്കില്‍ റിഷഭ് പന്തോ ബുമ്രയോ ആയിരിക്കും ഇന്ത്യയെ ടെസ്റ്റില്‍ നയിക്കുക എന്നാണ് സൂചന.