കോഹ്ലിയുടെ ഫൈനല്‍ ഇയര്‍ അവസാന സെമസ്റ്റര്‍ പരീക്ഷക്ക് നാളെ തുടക്കമാകും ; വിജയിച്ചാല്‍ ഉപരി പഠനം ഓസ്‌ട്രേലിയയില്‍ ; ഏഷ്യാ കപ്പിന്റെ പരീക്ഷാ ഗ്രൗണ്ടില്‍ റിസള്‍ട്ട് കാത്ത് ഇന്ത്യയുടെ ടോപ്പര്‍

സ്‌പോര്‍ട്‌സ് ഡെസ്‌ക്ക് : വിരാട് കോഹ്ലിക്കിത് പരീക്ഷാ കാലം. നിരവധി അനവധി പരീക്ഷണങ്ങളിലും പരീക്ഷകളിലും പരാജയപ്പെട്ട വിരാടിന് അവസാന പ്രതീക്ഷയാണ്. ഏഷ്യാ കപ്പ്. വര്‍ഷങ്ങളായി ഫോം കണ്ടെത്താന്‍ കഴിയാതെ ഉഴറുന്ന ഇന്ത്യയുടെ സൂപ്പര്‍  താരത്തിന് തിരിച്ചു വരവിനുള്ള അവസാന അവസരമാണിത്.

Advertisements

ഏഷ്യാകപ്പിന് ആവേശകരമായ തുടക്കമാകുമ്പോള്‍ ഏഷ്യയിലെ പ്രമുഖ ടീമുകള്‍ മാറ്റുരയ്ക്കുന്ന പോരാട്ടത്തില്‍ വിജയം മാത്രം പ്രതീക്ഷിച്ചാണ് എല്ലാ ടീമുകളും തങ്ങളുടെ താരങ്ങളെ അണി നിരത്തിയിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് താരങ്ങള്‍ക്കുള്ള പരീക്ഷ കൂടിയാണ് പരമ്പര. മികവ് പുലര്‍ത്തുന്നവര്‍ ലോകകപ്പ് ടീമില്‍ ഇടം പിടിക്കും. അല്ലാത്തവര്‍ക്ക് ടീമിന് പുറത്തേക്കുള്ള വഴി തുറക്കുവാനും ടൂര്‍ണമെന്റ് കാരണമായിത്തീര്‍ന്നേക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ അതില്‍ കൂടുതല്‍ അഗ്നി പരീക്ഷ നേരിടുന്ന താരമാണ് കോഹ്ലി. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതും താരത്തിന്റെ ഉജ്വലമായ  തിരിച്ചുവരവ് കാണാന്‍  തന്നെയാകും. എന്നാല്‍ അവസാന പരീക്ഷയില്‍ താരം ജയിച്ചു കയറുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.

ഇതിനിടെ ധോണിയോടൊത്തുള്ള തന്റെ ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് ഏറെ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു. ധോണിയോടുള്ള തന്റെ സ്‌നേഹവും ബഹുമാനവും ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിന്റെ പോസ്റ്റ്. ഇത്  ധോണി വിരമിച്ചപ്പോള്‍ കോഹ്ലി ചെയ്ത പോസ്റ്റിന് സമാനമായിരുന്നു അതിനാല്‍ തന്നെ  കോഹ്ലിയും വിരമിക്കലിനായി തയ്യാറെടുക്കുകയാണോ എന്ന സംശയവും ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്. എന്ത് തന്നെയായാലും താരം മിന്നും ഫോമില്‍ തിരിച്ചെത്തട്ടെ എന്ന് തന്നെയാണ് ക്രിക്കറ്റ് ആരാധകരുടെ പ്രാര്‍ത്ഥന. 

Hot Topics

Related Articles