ഇന്ത്യയെ 2047ഓടെ ഒരു വികസിതരാജ്യമാക്കണമെന്ന് മോദി!2022ഓടെ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും പാര്‍പ്പിടം-മോദിയുടെ പഴയവാഗ്ദാനങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചർച്ചയാകുന്നു

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 76ാം ജന്മദിനവേളയില്‍ ഇന്ത്യ 2047 ഓടെ ഒരു വികസിതരാജ്യമാകാനുള്ള കാഴ്ചപ്പാടാണ്‌ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെ പ്രസംഗത്തില്‍ അവതരിപ്പിച്ചത്. ഇതോടെ മോദിയുടെ പഴയവാഗ്ദാനങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും സജീവ ചര്‍ച്ചയായി. 2022 ഓടെ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും പാര്‍പ്പിടം. കര്‍ഷകരുടെ വരുമാനം ഇരട്ടിയാകുമെന്നൊക്കെയായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനങ്ങള്‍. ഈ വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ ആരോപിക്കുന്നു.

Advertisements

2022 ഓടെ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം എല്ലാവര്‍ക്കും വീട് നല്‍കുമെന്നായിരുന്നു മോദിയുടെ പ്രധാനപ്രഖ്യാപനങ്ങളിലൊന്ന്. 2018ല്‍ പിഎംവൈജി ഗുണഭോക്താക്കളോട് സംവദിക്കവെയായിരുന്നു മോദി ഇക്കാര്യം പറഞ്ഞത്. അവാസ് യോജന പദ്ധതിയെന്നത് വെറും വീട് നല്‍കല്‍ മാത്രമല്ല, അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതുമാണെന്നായിരുന്നു മോദി അന്ന് പറഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേവര്‍ഷം തന്നെ കര്‍ഷകരുമായി സംവദിക്കുന്നതിനിടെ, 2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. കൂടാതെ ഈ വര്‍ഷം രാജ്യത്ത് ബുള്ളറ്റ്  ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്നും മോദി പറു. എന്നാല്‍ പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങള്‍ വെറുംവാചക കസര്‍ത്ത് മാത്രമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. മോദിജിയുടെ കബളിപ്പിക്കല്‍ പരിപാടി എന്നവസാനിപ്പിക്കുമെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.

2019ലെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യവെ 2022ഓടെ ഇന്ത്യ ദേശീയ പതാകയുമായി ബഹിരാകാശത്തേക്ക് ഒരു മകനെയോ മകളെയോ അയക്കുമെന്നായിരുന്നു മറ്റൊരു പ്രഖ്യാപനം.നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയ സര്‍ക്കാര്‍ പറയുന്നത് വികസനപദ്ധതിക്ക് തടസമായത് കോവിഡ് മഹാമാരിയെന്നാണ് ന്യായീകരണം.

Hot Topics

Related Articles