അഹമ്മദാബാദ് : ഇംഗ്ലണ്ടിന് എതിരായ മൂന്നാം ട്വൻ്റി 20 യിൽ ഇന്ത്യയ്ക്ക് തോൽവി. മൂന്നാം മത്സരത്തിലും ആർച്ചറിന് വിക്കറ്റ് നൽകിയ സഞ്ജു വീണ്ടും നിരാശപ്പെടുത്തി. 25 റണ്ണിനാണ് ഇന്ത്യയുടെ തോൽവി. ഇംഗ്ലണ്ട് – 171/9. ഇന്ത്യ – 145/9 മൂന്നാം മത്സരത്തിലും ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. സാൾട്ട് (5) വീണ്ടും പരാജയപ്പെട്ടപ്പോൾ , ഡക്കറ്റും (51) ബട്ലറും (24) , ലിവിങ്സ്റ്റണു (43) മാണ് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി അഞ്ച് വിക്കറ്റ് വീഴ്ത്തി.
പാണ്ഡ്യ രണ്ടും , രവി ബിഷ്ണോയി , അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ഓപ്പണർമാർ രണ്ടും നിരാശപ്പെടുത്തി. സഞ്ജു (3) വീണ്ടും ആർച്ചറിന് വിക്കറ്റ് നൽകി മടങ്ങി. അഭിഷേക് ശർമ്മയും (24) സൂര്യയും (14) തിലക് വർമ്മയും (18) അതിവേഗം മടങ്ങിയതോടെ ഇന്ത്യ 68 ന് 4 എന്ന നിലയിലേയ്ക്ക് വീണു. പാണ്ഡ്യ (40) ചെറുത്ത് നിന്നെങ്കിലും അധികം ആയുസ് ഉണ്ടായിരുന്നില്ല. പിന്നാലെ , സുന്ദർ (6), അക്സർ പട്ടേൽ (15) , ധ്രുവ് ജുറൽ (2) , മുഹമ്മദ് ഷമി (7) എന്നിവർ പരാജയപ്പെട്ടതോടെ ഇന്ത്യ തോൽവിയിലേയ്ക്ക് കൂപ്പ് കുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രവി ബിഷ്ണോയിയും (4) , വരും ചക്രവർത്തിയും (1) പുറത്താകാതെ നിന്നു. ഇതോടെ പരമ്പരയിൽ ആദ്യ വിജയം നേടി ഇംഗ്ലണ്ട് ഇന്ത്യക്കൊപ്പം എത്തി. ഇന്ത്യ രണ്ടു മത്സരങ്ങൾ വിജയിച്ചപ്പോൾ ഈ മത്സരമാണ് ഇംഗ്ലണ്ട് ആദ്യമായി വിജയിച്ചത്.