പന്തിന് പിന്നാലെ സെഞ്ചുറിയുമായി സർ ജഡേജയും ; അവസാന ഭാഗം ഗംഭീരമാക്കി ക്യാപ്റ്റൻ ബൂംറ ; എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ ; ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടം

എഡ്ജ്ബാസ്റ്റൺ : ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. സെഞ്ചുറി നേടിയ റിഷഭ് പന്തിന് പിന്നാലെ ജഡേജ കൂടി മിന്നുന്ന സെഞ്ചുറി നേടിയതോടെ ഇന്ത്യ ഭേദപ്പെട്ട നിലയിലേക്ക് എത്തുകയായിരുന്നു.  416 റൺസിൽ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് അവസാനിച്ചു.

Advertisements

തകർപ്പൻ കൂട്ട്കെട്ട് ഒരുക്കിയ ശേഷം പന്ത് പുറത്തായെങ്കിലും ജഡേജ വിട്ടു കൊടുക്കുവാൻ തയ്യാറായിരുന്നില്ല. ഒരിക്കൽ കൂടി രക്ഷകരായി മാറിയ പന്തും , ജഡേജയും ഇന്ത്യയെ പൊരുതാനുള്ള സ്കോറിലേക്ക് എത്തിച്ചു. അവസാന നിമിഷത്തിൽ ആഞ്ഞടിച്ച ക്യാപ്റ്റൻ ബൂംറ 31 റൺസ് നേടി പുറത്താകാതെ നിന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് കണ്ടെത്തിയ താരം എന്ന റെക്കോർഡും ബൂംറയ്ക്ക് സ്വന്തമായി . സ്റ്റുവർട്ട് ബോർഡിന്റെ ഓവറിൽ 35 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ അടിച്ചു കൂട്ടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറുപടി ബാറ്റിങിനിറങ്ങൾ ഇംഗ്ലണ്ട് ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒര് വിക്കറ്റ് നഷ്ടത്തിൽ 16 റൺസ് എന്ന നിലയിലാണ്. ഓപ്പണർ അലക്സ് ലീസാണ് പുറത്തായത്. അലക്സിനെ ബുംറ ക്ലീൻ ബൗൾഡ് ചെയ്യുകയായിരുന്നു.

Hot Topics

Related Articles