ബിര്‍മിങ്ഹാം : എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് പരാജയം.
വമ്പന്‍ ടോട്ടല്‍ വെച്ചുനീട്ടിയിട്ടും എജ്ബാസ്റ്റണില്‍ ഇന്ത്യ ഇംഗ്ലണ്ടിന് മുന്നിൽ കീഴടങ്ങി.ഋഷഭ് പന്തും രവീന്ദ്ര ജദേജയും ഒന്നാമിന്നിങ്സില്‍ നടത്തിയ തേരോട്ടത്തിന് മറുപടിയായി ജോ റൂട്ടും ജോണി ബെയര്‍സ്റ്റോയും കളം നിറഞ്ഞപ്പോൾ വിജയം ഇന്ത്യയുടെ കൈവിട്ട് പോവുകയായിരുന്നു.
രണ്ട് വർഷം നീണ്ടു നിന്ന പരമ്പരയിലെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഏഴു വിക്കറ്റിന്റെ ആവേശ ജയം കുറിച്ചു. റൂട്ടും (142 നോട്ടൗട്ട്) ബെയര്‍സ്റ്റോയും (114 നോട്ടൗട്ട്) രണ്ടാമിന്നിങ്സില്‍ നേടിയ തകര്‍പ്പന്‍ ശതകങ്ങളുടെ പിന്‍ബലത്തിലായിരുന്നു പരാജയഭീതിയില്‍നിന്ന് ആതിഥേയര്‍ ഗംഭീരജയത്തിലേക്ക് പൊരുതിക്കയറിയത്. ടെസ്റ്റില്‍ ഇന്ത്യ ഇതോടെ പരമ്പര 2-2ന് തുല്യനിലയില്‍ കലാശിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജയിക്കാന്‍ ഏഴു വിക്കറ്റ് കൈയിലിരിക്കേ 119 റണ്‍സ് മതിയെന്ന നിലയില്‍ ക്രീസിലിറങ്ങിയ ആതിഥേയ ബാറ്റർമാര്‍ ജസ്പ്രീത് ബുംറക്കും കൂട്ടുകാര്‍ക്കും ഒരു പഴുതും നല്‍കിയില്ല.
അലക്സ് ലീസും (56) സാക്ക് ക്രോളിയും (46) ചേര്‍ന്ന് നല്‍കിയ മികച്ച തുടക്കത്തിന്റെ അടിത്തറയില്‍നിന്നാണ് റൂട്ട്-ബെയര്‍സ്റ്റോ സഖ്യം തേരോട്ടം നടത്തിയത്. ഇതിനിടയില്‍ ഒലീ പോപ് പൂജ്യത്തിന് കൂടാരം കയറിയതൊന്നും അവരെ അലട്ടിയതേയില്ല. അഭേദ്യമായ നാലാം വിക്കറ്റില്‍ 316 പന്തില്‍ 269 റണ്‍സിന്റെ അത്യുജ്വല കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്.