ന്യൂസ് ഡെസ്ക് : ഇന്ത്യയ്ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് .പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. പരമ്പരയിൽ ഇന്ത്യ നിലവിൽ 3-1ന് മുന്നിലാണ് ഈ മത്സരത്തിൽ ജയിച്ചാലും പരമ്പര ഇന്ത്യക്ക് തന്നെ.ചരിത്രം എഴുതുന്ന തെറ്റു കൂടിയാണത് നൂറാം ടെസ്റ്റുകളിക്കുന്ന രണ്ടു താരങ്ങൾ ഈ മത്സരത്തിൽ ഉണ്ട് ഇന്ത്യൻ സ്പിൻ ബൗളർ രവിചന്ദ്രൻ അശ്വിൻ ഇംഗ്ലീഷ് ബാറ്റർ ബെയർസ്റ്റോ എന്നിവരാണ് നൂറാം ടെസ്റ്റുകളിക്കുന്നത്.
തുടർച്ചയായി അവസരങ്ങൾ നൽകിയിട്ടും ലഭിച്ച അവസരങ്ങൾ വിനിയോഗിക്കാതെ മോശം പ്രകടനം സമ്മാനിച്ച ബാറ്റർ രജിത് പാർട്ടിധാരെ ഇന്ത്യ പുറത്തിരുത്തും.എന്നാൽ ടീമിൽ ഉൾപ്പെട്ടിട്ടും ഇതുവരെ അവസരം ലഭിക്കാതിരുന്ന മലയാളി താരം ദേവദത്ത് പടിക്കലിന് അരങ്ങേറ്റ മത്സരം കൂടിയാണിത് വിക്കറ്റ് കാക്കാൻ ധ്രുവ് ജുറൈൽ തന്നെ ഇന്ത്യയ്ക്കായ് ഗ്ലൗ അണിയും.