അഡ്ലെയ്ഡ് : ഇന്ത്യയ്ക്ക് മറ്റൊരു ലോകകപ്പ്സെമി ദുരന്തം കൂടി. ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ട്വന്റി20 സെമിഫൈനലിൽ ഇന്ത്യക്ക് തോൽവി. ഇംഗ്ലണ്ടിനെതിരെ പത്തു വിക്കറ്റിന്റെ ദാരുണമായ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഇംഗ്ലീഷ് ഓപ്പണർമാർ രണ്ടുപേരും തകർത്തടിച്ചതോടെ 16 ഓവറിൽ വിജയലക്ഷ്യം പിന്നിട്ടു. ഇംഗ്ലീഷ് ഓപ്പണർമാരായ ഹെയിൽസും , ബട്ലറും ചേർന്നാണ് ഇന്ത്യൻ ബൗളർമാരെ തച്ച് തകർത്തത്. ആദ്യം മുതൽ തന്നെ ഓവറിൽ 12 റൺ ശരാശരിയിൽ ആയിരുന്നു ഇരുവരുടെയും ബാറ്റിംഗ്. ഒരു ഘട്ടത്തിൽ പോലും ഇരുവർക്കും ഭീഷണി ഉയർത്താൻ ഇന്ത്യൻ ബൗളിങ്ങിന് സാധിച്ചില്ല.
49 പന്തിൽ 80 റണ്ണടിച്ചാണ് ബട്ലർ ഇന്ത്യൻ ബൗളിങ്ങിനെ പിച്ചിച്ചീന്തിയത്. സഹ ഓപ്പണർ ഹെയിൽ 47 പന്തിൽ 86 റണ്ണടിച്ചു. ഇന്ത്യൻ ബൗളർമാരിൽ അർഷദീപും അക്സർ പട്ടേലും മാത്രമാണ് ഭേദപ്പെട്ട നിലയിൽ പന്തെറിഞത്. അർഷദീപ് രണ്ട് ഓവറാൻ 15 റണ്ണും , അക്സർ പട്ടേൽ നാല് ഓവറിൽ 30 റണ്ണും ആണ് വഴങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ തകർത്തത് മുന്നേറ്റ നിരയുടെ ഉത്തരവാദിത്വമില്ലാത്ത ബാറ്റിംങ്ങായിരുന്നു. ആദ്യം തന്നെ മടങ്ങിയ രാഹുലും, തട്ടിമുട്ടി കളിച്ച ക്യാപ്റ്റൻ രോഹിത് ശർമയും ചേർന്ന് ഇന്ത്യയെ പ്രതിരോധത്തിൽ ആക്കി. 15 ഓവറിലാണ് ഇന്ത്യൻ സ്കോർ 100 കടന്നത് തന്നെ. അവസാനഘട്ടത്തിൽ ആക്രമിച്ചു കളിക്കാൻ ശ്രമിച്ച വിരാട് കോഹ്ലി ഔട്ടാകുകയും, പന്തിനും സൂര്യകുമാറിനും താളം കണ്ടെത്താൻ ആവാതെ വരികയും ചെയ്തതാണ് ഇന്ത്യയെ പ്രതിരോധത്തിൽ ആക്കിയത്. പക്ഷേ ബൗളർമാർക്ക് ഫോൺ കണ്ടെത്താനാവാതെ പോയതോടെ ദാരുണമായ തോൽവിയാണ് സെമിഫൈനലിൽ ഇന്ത്യയെ കാത്തിരുന്നത്.