രാജ്കോട്ട് : ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ യശസ്വി ജയ്‌സ്വാളിന് സെഞ്ചുറി. രണ്ടാം ഇന്നിംഗ്‌സില്‍ 104 റണ്‍സുമായി പുറത്താവാതെ നിന്ന താരം. പേശി വലിവിനെ തുടർന്ന് കളം വിടുകയായിരുന്നു. കരിയറിലെ മൂന്നാമത്തേയും പരമ്പരയിലെ രണ്ടാം സെഞ്ചുറിയുമാണ് ജയ്‌സ്വാള്‍ നേടിയത്. ജയ്‌സ്വാളിന്റെ ഇന്നിംഗ്‌സിന്റെ കരുത്തില്‍ ഇന്ത്യ മൂന്നാം ദിനം അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 196 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോള്‍ 322 റണ്‍സിന്റെ ലീഡായി ഇന്ത്യക്ക്. ശുഭ്മാന്‍ ഗില്‍ (65) കുൽദീപ് ( 3) എന്നിവരാണ് ക്രീസിൽ. രോഹിത് ശര്‍മയുടെ (19) രജത് പാടിദാർ (0) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 445നെതിരെ ഇംഗ്ലണ്ട് 319ന് പുറത്താവുകയായിരുന്നു. 126 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഇന്ത്യ നേടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏകദിന ശൈലിയിലാണ് ജയ്‌സ്വാള്‍ ബാറ്റ് വീശിയത്. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ താരം ഇരട്ട സെഞ്ചുറി നേടിയിരുന്നു. നേരത്തെ, നാല് വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ബെന്‍ ഡക്കറ്റ് 153 റണ്‍സെടുത്ത് പുറത്തായി. മറ്റാര്‍ക്കും അര്‍ധസെഞ്ചുറി പോലും നേടാന്‍ സാധിച്ചില്ല. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സില്‍ രോഹിത് ശര്‍മ (131), രവീന്ദ്ര ജഡേജ (112) എന്നിവരുടെ സെഞ്ചുറികളാണ് തുണയായത്.