വിശാഖപട്ടണം : ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്.
രണ്ട് ദിവസത്തെ കളി ബാക്കി നിൽക്കേ ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടത് 332 റൺസ്, ഇന്ത്യയ്ക്ക് ഒൻപത് വിക്കറ്റും.ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 255 റൺസിൽ അവസാനിപ്പിച്ച ഇംഗ്ളണ്ട് മൂന്നാം ദിവസത്തെ കളി നിർത്തുമ്പോൾ 67 ന് 1 എന്ന നിലയിലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാക് ക്രൗളി 29 റൺസുമായും, രഹാൻ അഹമ്മദ് 9 റൺസുമായും ക്രീസിലുണ്ട്.
നേരത്തേ വിക്കറ്റ് നഷ്ടപ്പെടാതെ 28 റണ്‍സ് എന്ന നിലയില്‍ ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യയ്ക്കായി ശുഭ്മാൻ ഗിൽ നേടിയ സെഞ്ച്വറി മാത്രമാണ് എടുത്ത് പറയാനുള്ളത്. ഗിൽ 104 റൺസെടുത്ത് പുറത്തായപ്പോൾ പിന്തുണ നല്‍കിയത് 45 റൺസെടുത്ത അക്സർ പട്ടേൽ മാത്രം. രവിചന്ദ്ര അശ്വിനും, ശ്രയസ് അയ്യരും 29 റൺസ് വീതമെടുത്തു.ഇംഗ്ലണ്ടിനായി ടോം ഹാർട്ലി നാലും, രഹാൻ അഹമ്മദ് മൂന്നും വിക്കറ്റ് വീഴ്ത്തി.