ന്യൂഡൽഹി: സിങ്കപ്പുരിനെതിരായ ഹങ് തിൻ സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് മത്സരത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന് സമനില. ഇരുടീമും ഓരോ ഗോൾ വീതം നേടി. ആദ്യപകുതിയിലാണ് രണ്ടുഗോളുകളും പിറന്നത്. മത്സരത്തിൽ ലീഡെടുത്ത സിങ്കപ്പുരിനെതിരേ മലയാളി താരം ആഷിഖ് കുരുണിയന്റെ ഗോളിലാണ് ഇന്ത്യ സമനില പിടിച്ചത്. സുനിൽ ഛേത്രിയുടെ പാസിൽ നിന്നായിരുന്നു ഗോൾ.
പതിയെ തുടങ്ങിയ മത്സരത്തിൽ തുടക്കത്തിൽ നല്ല അവസരങ്ങൾ ഒന്നും വന്നിരുന്നില്ല. പെനാൾട്ടി ബോക്സിന് പുറത്ത് നിന്നുള്ള ലിസ്റ്റൺ കൊളാസോയുടെ ഷോട്ട് ആയിരുന്നു ആദ്യ നല്ല അവസരം. ഈ ഷോട്ട് സിംഗപ്പൂർ ഗോൾ കീപ്പർ തടയുകയും ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാം പകുതി ഇന്ത്യ നന്നായി തുടങ്ങി എങ്കിലും നല്ല അവസരങ്ങളും ഗോളുകളും വന്നില്ല. പതിയെ ഇന്ത്യ സുനിൽ ഛേത്രി, സഹൽ, ആശിഖ് എന്നിവരെ പിൻവലിച്ചു. രാഹുൽ സബ്ബായി കളത്തിലും എത്തി. സെപ്റ്റംബർ 27-ന് വിയറ്റ്നാമിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.