ദില്ലി: പലസ്തീനെ അനുകൂലിക്കുന്ന പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്ന് ഇന്ത്യ. ഇസ്രയേല്‍ ഒരു കൊല്ലത്തിനകം പലസ്തീനിലെ അധിനിവേശ പ്രദേശങ്ങള്‍ ഒഴിയണം എന്ന പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്നാണ് ഇന്ത്യ വിട്ടു നിന്നത്. 124 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. ഇന്ത്യയും യുകെയും അടക്കം 42 രാജ്യങ്ങള്‍ വിട്ടു നിന്നപ്പോള്‍ അമേരിക്ക പ്രമേയത്തെ എതിർത്തു.
വിഷയം രണ്ടു രാജ്യങ്ങളും ചർച്ചയിലൂടെ പരിഹരിക്കണം എന്ന നിലപാടുള്ളതു കൊണ്ടാണ് വിട്ടു നിന്നതെന്ന് വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനെ കാണാനിരിക്കെയാണ് ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നതെന്നതും ശ്രദ്ധേയമാണ്.