മുൻനിര തകരുന്നു; ഇന്ത്യ പതറുന്നു; ഇതിഹാസങ്ങൾ ടീമിന് ബാധ്യതയാകുമ്പോൾ; വിമർശനവുമായി മുൻ നിര താരങ്ങൾ

മുംബൈ: ഒരു കാലത്ത് ഇന്ത്യയുടെ ടോപ് ത്രീ ബാറ്റ്സ്മാൻമാർ എതിരാളികളുടെ പേടി സ്വപ്നമായിരുന്നു. പ്രധാനമായും ഏകദിനത്തിലെ പ്രകടനം. രോഹിത് ശർമയും ശിഖർ ധവാനും ഓപ്പണിങ്ങിൽ കസറുമ്പോൾ മൂന്നാമനായി ഇറങ്ങി വിരാട് കോലിയും കളം നിറയുന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ സുവർണ്ണകാലയമായിരുന്നു ഇത്. എന്നാൽ അവസാന കുറച്ച് കാലങ്ങളിലായി ഇന്ത്യയുടെ ടോപ് ത്രീ പ്രതീക്ഷക്കൊത്ത പ്രകടനമല്ല കാഴ്ചവെക്കുന്നത്.

Advertisements

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയുടെ ടോപ് ത്രീ തീർത്തും നിരാശപ്പെടുത്തി. പരമ്പര വിജയിയെ തീരുമാനിക്കുന്ന മൂന്നാം മത്സരത്തിൽ ശിഖർ ധവാൻ 1 റൺസും വിരാട് കോലി, രോഹിത് ശർമ എന്നിവർ 17 റൺസ് വീതവുമാണ് നേടിയത്. 2023ലെ ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യയുടെ ടോപ് ത്രീയിൽ മാറ്റം വേണമോയെന്ന ചോദ്യം പ്രസക്തമാവുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യയുടെ ടോപ് ത്രീക്ക് ഇപ്പോൾ പഴയ വീര്യമില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വസിം ജാഫർ. ‘ഇന്ത്യ മികച്ച ജയം നേടിയ മത്സരങ്ങളിലെല്ലാം ടോപ് ത്രീയുടെ പ്രകടനം വളരെ നിർണ്ണായകമായിരുന്നു. എന്നാൽ അവസാന മത്സരങ്ങളിലൊന്നും ഈ മികവ് കാണാൻ സാധിക്കുന്നില്ല. വിരാട് കോലിയും ശിഖർ ധവാനുമെല്ലാം റൺസ് നേടാൻ പ്രയാസപ്പെടുകയാണ്. രോഹിത് ശർമയുടെ പ്രശ്നം സ്ഥിരതയാണ്. മധ്യനിര ബാറ്റ്സ്മാൻമാർ നന്നായി കളിക്കുന്നതുകൊണ്ട് രോഹിത്തിന് വലിയ പ്രയാസമില്ല’- വസിം ജാഫർ പറഞ്ഞു.

വിരാട് കോലിയുടെ മോശം ഫോമാണ് ഇതിൽ ഇന്ത്യയുടെ വലിയ തലവേദന. കഴിഞ്ഞ മൂന്ന് വർഷത്തോളമായി കോലിക്ക് വലിയൊരു പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. ഒരു ഫോർമാറ്റിലും ഇക്കാലയളവിൽ സെഞ്ച്വറി നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഇംഗ്ലണ്ട് പരമ്പരക്ക് ശേഷം കോലി വിശ്രമത്തിൽ പോവുകയാണ്. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി20 പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുന്ന കോലി ഇനി ഏഷ്യാ കപ്പിലൂടെയാവും തിരിച്ചെത്തുക.

ഇതിഹാസ ബാറ്റ്സ്മാനിൽ നിന്ന് ടീമിന്റെ ബാധ്യതയായി കോലി മാറിയിരിക്കുന്നു. ഏഷ്യാ കപ്പിൽ മടങ്ങിയെത്തി മികവ് കാട്ടാൻ കോലിക്ക് സാധിക്കാത്ത പക്ഷം അദ്ദേഹത്തിന് 2023ലെ ഏകദിന ലോകകപ്പ് മറക്കേണ്ടിവരെ വന്നേക്കും. നിരവധി യുവതാരങ്ങൾ മികവ് കാട്ടി വളർന്നുവരുന്നതിനാൽ കോലിക്ക് മുൻ കണക്കുകളുടെ പേരിൽ അധികനാൾ പിടിച്ചുനിൽക്കാനാവില്ല. ശിഖർ ധവാന്റെ സ്ഥാനവും ചോദ്യം ഉയർത്തുന്നു. നിലവിൽ ഏകദിനത്തിലേക്ക് മാത്രമാണ് ഇന്ത്യ ശിഖർ ധവാനെ ഓപ്പണറായി പരിഗണിക്കുന്നത്. വെസ്റ്റ് ഇൻഡീസിനെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പരയിൽ ഇന്ത്യയെ നയിക്കുക ധവാനാവും. അദ്ദേഹത്തിന് മികവ് കാട്ടാനാവാത്ത പക്ഷം മുന്നോട്ടുള്ള പോക്ക് പ്രയാസമായിരിക്കുമെന്ന് തന്നെ പറയാം.

2023ലെ ഏകദിന ലോകകപ്പ് എന്ന സ്വപ്നത്തോടെയാവും ധവാൻ ഇപ്പോൾ പോകുന്നത്. ഐപിഎല്ലിൽ സ്ഥിരതയോടെ കളിക്കുന്ന ധവാന് അന്താരാഷ്ട്ര മത്സരങ്ങളിൽ ലഭിക്കുന്ന അവസരങ്ങളെ മുതലാക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം 2023ലെ ഏകദിന ലോകകപ്പിൽ ധവാന് സ്ഥാനം നഷ്ടമായേക്കും. കെ എൽ രാഹുൽ, ഇഷാൻ കിഷൻ എന്നിവരെല്ലാം ഓപ്പണിങ്ങിൽ അവസരം കാത്തിരിക്കുന്നതിനാൽ ധവാന് കാര്യങ്ങൾ എളുപ്പമല്ല.

അതേ സമയം നായകനെന്ന നിലയിൽ രോഹിത് ശർമക്ക് വലിയ ആശങ്കകളില്ല. കോലിയിൽ നിന്ന് ഇന്ത്യയുടെ പൂർണ്ണ നായകസ്ഥാനം ഏറ്റെടുത്ത ശേഷം മികച്ച പ്രകടനമാണ് നായകനെന്ന നിലയിൽ അദ്ദേഹം കാഴ്ചവെക്കുന്നത്. ബാറ്റിങ്ങിലും തീരെ മോശമല്ല. അതുകൊണ്ട് തന്നെ രോഹിത്തിന്റെ സ്ഥാനത്തിൽ നിലവിൽ വലിയ ഭീഷണിയില്ല. എന്നാൽ പരിക്ക് ഇടക്കിടെ അദ്ദേഹത്തെ വേട്ടയാടുന്നത് ആശങ്കയുണ്ടാക്കുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.