മുംബൈ: അവസാന പന്തു വരെ ആവേശം നിറഞ്ഞു നിന്ന ആദ്യ ടെസ്റ്റിലെ സമനിലക്കുശേഷം പരമ്പര തേടി ഇന്ത്യയും ന്യൂസിലന്‍ഡും രണ്ടാം പോരാട്ടത്തിനിറങ്ങുന്നു.രണ്ടു ടെസ്റ്റുകള്‍ മാത്രമുള്ള പരമ്പരയായതിനാല്‍ വാംഖഡെയിലെ കളി ജയിക്കുന്നവര്‍ക്ക് ട്രോഫി സ്വന്തമാക്കാം.
അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറിയും ഫിഫ്റ്റിയുമായി താരമായ ശ്രേയസ് അയ്യര്‍ സ്ഥാനം നിലനിര്‍ത്തുമോ എന്നാണ് ഇന്ന് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. ആദ്യ ടെസ്റ്റില്‍ വിട്ടുനിന്ന നായകന് വിരാട് കോഹ്ലിക്കു പകരമായിരുന്നു അയ്യര്‍ക്ക് സ്ഥാനം ലഭിച്ചത്. ഇന്ന് കോഹ്ലി തിരിച്ചെത്തുമ്പോള്‍ അയ്യര്‍ പുറത്തിരിക്കുമോ, അതോ ഫോമില്ലാതെ തുടരുന്ന ഉപനായകന്‍ അജിന്‍ക്യ രഹാനെയെ മാറ്റി നിർത്തുമോ എന്ന് കണ്ടറിയാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരുകാലത്ത് ഇന്ത്യയുടെ നട്ടെല്ലായിരുന്ന രഹാനെയുടെയും ചേതേശ്വര്‍ പുജാരയുടെയും മോശം ഫോമാണ് ഇന്ത്യയെ കുഴക്കുന്നത്. ഫസ്റ്റ് ചോയ്സായ രോഹിത് ശര്‍മയും ലോകേഷ് രാഹുലുമില്ലാതിരുന്നിട്ടും ഓപ്പണിങ്ങില്‍ ശുഭ്മന്‍ ഗില്ലും മായങ്ക് അഗര്‍വാളും ഭേദപ്പെട്ട രീതിയില്‍ ബാറ്റേന്തുന്നത് ഇന്ത്യക്ക് ശുഭകരമാണ്.
ബൗളിങ്ങില്‍ സ്പിന്നര്‍മാര്‍ക്ക് മാറ്റമുണ്ടാവില്ലെങ്കിലും പേസര്‍ ഇശാന്ത് ശര്മക്കുപകരം മുഹമ്മദ് സിറാജിനെ കളിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. ന്യൂസിലന്‍ഡ് നിരയിലും മാറ്റത്തിന് സാധ്യതയുണ്ട്. മുംബൈയിലെ പിച്ചില്‍ പേസര്‍മാര്‍ക്ക് കൂടുതല്‍ സഹായം ലഭിക്കുമെന്ന കണക്കുകൂട്ടലില്‍ സ്പിന്നര്‍ വില്‍ സോമര്വില്ലിന്റെ സ്ഥാനത്ത് ഇടംകൈയന്‍ പേസര്‍ നീല്‍ വാഗ്നറെ ന്യൂസിലാന്റ് കളിപ്പിച്ചേക്കും.