റാഞ്ചി: ഇന്ത്യയെ ട്വന്റി 20 ക്രിക്കറ്റ് കളിക്കാൻ പഠിപ്പിച്ച സാക്ഷാൽ മഹേന്ദ്രസിംങ് ധോണിയുടെ നാട്ടിൽ ഇന്ത്യ ന്യൂസിലൻഡിന് എതിരായ പരമ്പരയിലെ ആദ്യ ട്വന്റി 20 മത്സരത്തിന് ഇറങ്ങുന്നു. ഹാർദിക് പാണ്ഡ്യ നയിക്കുന്ന ഇന്ത്യൻ ടീം, ഏക ദിന പരമ്പര തൂത്തൂവാരിയതിന്റെ ആത്മവിശ്വാസവുമായാണ് മത്സരത്തിന് ഇറങ്ങുന്നത്. ക്യാപ്റ്റൻ രോഹിത് ശർമ്മയും, കോഹ് ലിയും അടക്കമുള്ള സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയ ടീം ഇന്ത്യ യുവകരുത്തുമായാണ് മത്സരത്തിനിറങ്ങുന്നത്.
ഇന്ത്യൻ ടീമിലേയ്ക്കു വർഷങ്ങളായി വിളി കാത്തു കഴിഞ്ഞിരുന്ന സെൻസേഷൻ യുവ താരം പൃഥ്വി ഷായുടെ തിരിച്ചു വരവാണ് ഇന്ത്യൻ ആരാധകർ ഉറ്റു നോക്കുന്നത്. ട്വന്റി ട്വന്റിയിലെ കഴിഞ്ഞ വർഷത്തെ ഇടിവെട്ട് താരം ഇന്ത്യയുടെ മിന്നും താരകം സ്‌കൈയുടെ പെർഫോമൻസിന്റെ തുടർച്ച ഈ വർഷവും ഇന്ത്യൻ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. ഇരട്ടസെഞ്ച്വറി വീരന്മാരായ ഇഷാൻ കിഷനും, ശുഭ്മാൻ ഗില്ലും ന്യൂസിലൻഡിനെതിരായ ട്വന്റി ട്വന്റി സ്‌ക്വാഡിലും ഉൾപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉമ്രാൻ മാലിക്, ശിവം മാവി, അർഷർദീപ് സിംങ് എന്നിവർക്കൊപ്പം ഓൾ റൗണ്ടർമാരായ പാണ്ഡ്യയുടെയും, വാഷിംങ്ടൺ സുന്ദറിന്റെയും പ്രകടനമാണ് ഇന്ത്യ ഉറ്റു നോക്കുന്നത്. രാഹുൽ ത്രിപാതിയും, മുകേഷ് കുമാറും, ജിതേഷ് ശർമ്മയും ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചതിനൊപ്പം ആദ്യ മത്സരം കളിക്കാനാവുമെന്ന പ്രതീക്ഷയിൽ തന്നെയാണ്. ഇന്ന് വൈകിട്ട് ഏഴരയ്ക്ക് റാഞ്ചിയിലാണ് മത്സരം നടക്കുക.