സ്പോർട്സ് ഡെസ്ക്ക് : ന്യൂസിലാഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ മികച്ച സ്കോര്‍ കുറിച്ച് ഇന്ത്യ. മികച്ച തുടക്കം ലഭിച്ചുവെങ്കിലും ഒരു ഘട്ടത്തില്‍ സമ്മര്‍ദ്ദത്തിലായ ഇന്ത്യ അയ്യരുടെ ഫിഫ്റ്റി മികവിലാണ് മികച്ച സ്കോര്‍ നേടിയത്.മികച്ച തുടക്കമാണ് ധവാനും ശുഭ്മാനും ഗില്ലും ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ 124 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തു. ഗില്‍ 50 റണ്‍സ് നേടി പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ശിഖാര്‍ ധവാന്‍ 77 പന്തില്‍ 72 റണ്‍സ് നേടി മികവ് പുലര്‍ത്തി.
തൊട്ടടുത്ത ഓവറുകളില്‍ ഇരുവരെയും പുറത്താക്കി ന്യൂസിലന്‍ഡ് മത്സരത്തില്‍ തിരിച്ചെത്തി. പിന്നാലെയെത്തിയ വൈസ് ക്യാപ്റ്റന്‍ പന്തിനും മികച്ച ഫോമിലുള്ള സൂര്യകുമാര്‍ യാദവിനും മികവ് പുലര്‍ത്താന്‍ സാധിക്കാതിരുന്നതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി.റിഷഭ് പന്ത് 23 പന്തില്‍ 15 റണ്‍സ് നേടി പുറത്തായപ്പോള്‍ സൂര്യകുമാര്‍ യാദവിന് 4 റണ്‍സ് നേടാന്‍ മാത്രമേ സാധിച്ചുള്ളൂ. പിന്നീട് ക്രീസിലെത്തിയ സഞ്ജു ശ്രേയസ് അയ്യര്‍ക്കൊപ്പം ചേര്‍ന്ന് ഇന്ത്യയെ മത്സരത്തില്‍ തിരിച്ചെത്തിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഞ്ചാം വിക്കറ്റില്‍ 94 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തു. സഞ്ജു 38 പന്തില്‍ 36 റണ്‍സ് നേടി പുറത്തായപ്പോള്‍ അവസാന ഓവര്‍ വരെ പൊരുതിയ ശ്രേയസ് അയ്യര്‍ 75 പന്തില്‍ 80 റണ്‍സ് നേടി പുറത്തായി.
സഞ്ജുവിന് ശേഷം ക്രീസിലെത്തിയ വാഷിങ്ടണ്‍ സുന്ദര്‍ തകര്‍ത്തടിച്ചതോടെയാണ് ഇന്ത്യന്‍ സ്കോര്‍ 300 കടന്നത്. 16 പന്തില്‍ 3 ഫോറും 3 സിക്സും ഉള്‍പ്പടെ പുറത്താകാതെ 37 റണ്‍സ് താരം നേടി