സ്പോർട്സ് ഡെസ്ക്ക് : ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ മൈക്കല്‍ ബ്രേസ്വെല്ലിനെ പുറത്താക്കികൊണ്ട് ഇന്ത്യന്‍ വിജയം ഉറപ്പാക്കാന്‍ സഹായിച്ചത് വിരാട് കോഹ്ലി തനിക്ക് നല്കിയ നിര്‍ദ്ദേശമാണെന്ന് ഇന്ത്യന്‍ ബൗളര്‍ ഷാര്‍ദുല്‍ താക്കൂര്‍.അവസാന ഓവറില്‍ 20 റണ്‍സ് വേണമെന്നിരിക്കെ അവസാന ഓവര്‍ എറിയുവാനുള്ള ദൗത്യം ഷാര്‍ദുല്‍ താക്കൂറിനെയാണ് രോഹിത് ശര്‍മ്മ ഏല്‍പ്പിച്ചത്.
താക്കൂറിന്റെ ഓവറിലെ ആദ്യ പന്തില്‍ തന്നെ സിക്സ് പറത്തികൊണ്ട് ബ്രേസ്വെല് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. തൊട്ടടുത്ത പന്താകട്ടെ അമ്പയര്‍ വൈഡ് വിളിക്കുകയും ചെയ്തു. പിന്നീട് അഞ്ച് പന്തില്‍ 13 റണ്‍സ് മാത്രമായിരുന്നു ന്യൂസിലന്‍ഡിന് വേണ്ടിയിരുന്നത്. പക്ഷേ സമ്മര്‍ദ്ദത്തെ അതിജീവിച്ച് അടുത്ത പന്തില്‍ തകര്‍പ്പന്‍ യോര്‍ക്കര്‍ എറിഞ്ഞ താക്കൂര്‍ ബ്രേസ്വെല്ലിനെ വിക്കറ്റിന് മുന്പില് കുടുക്കി പുറത്താക്കുകയായിരുന്നു. താരം റിവ്യൂ ചെയ്തുവെങ്കിലും തേര്‍ഡ് അമ്പയറുടെ പരിശോധനയില്‍ എൽ.ബി.ഡബ്യൂ സ്ഥിരീകരിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുന്‍പത്തെ പന്തില്‍ സിക്സും വൈഡും വഴങ്ങിയ ശേഷം ആ പന്തില്‍ യോര്‍ക്കര്‍ എറിയാന്‍ ആവശ്യപെട്ടത് മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണെന്ന് മത്സരശേഷം സ്റ്റാര്‍ സ്പോര്‍ട്ട്സിനോട് സംസാരിക്കവെ താക്കൂര്‍ വെളിപ്പെടുത്തി. ” ബാറ്റ്സ്മാനെ പുറത്താക്കുവാന്‍ യോര്‍ക്കര്‍ ലെങ്തില്‍ പന്തെറിയാന്‍ ആവശ്യപെട്ടത് വിരാട് ഭായാണ് ” മത്സരശേഷം താക്കൂര്‍ വെളിപ്പെടുത്തി.