ചെന്നൈ : ആദ്യ ഏകദിനത്തിൽ തകർപ്പൻ തുടക്കത്തോടെ ഇന്ത്യയെ നയിച്ച് സഞ്ജു സാംസൺ. ഇന്ത്യ- ന്യൂസിലാന്റ് എ ടീമുകളുടെ ഒന്നാം ഏകദിനത്തില്‍ ന്യൂസിലാന്റിന് ബാറ്റിങ്ങ് തകര്‍ച്ച. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ന്യൂസിലാന്റ് എ 18 ഓവറില്‍ 8 വിക്കറ്റിന് 74 റണ്‍സ് എന്ന നിലയിലാണ്.സന്ദര്‍ശകരുടെ ബാറ്റ്സ്മാന്മാര് നിലയുറപ്പിക്കും മുന്‍പ് തന്നെ ഇന്ത്യന്‍ പേസര്‍മാര്‍ ആക്രമണം തുടങ്ങിയിരുന്നു.സ്കോര്‍ 14 നില്‍ക്കെ 10 റണ്‍സെടുത്ത ഷാഡ് ബൗസിനെ ക്ലിന്ബൗള്ഡാക്കി ഷാര്‍ദുല്‍ ഠാക്കൂറാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്.പിന്നാലെ കുല്‍ദീപ് സെന്നും താളം കണ്ടെത്തിയതോടെ ന്യൂസിലാന്റിന്റെ തകര്ച്ചആരംഭിച്ചു.കുല്‍ദീപും ഷാര്‍ദുലും 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഒരു വിക്കറ്റ് കുല്‍ദീപ് സിങ്ങ് യാദവ് നേടി.ഒരാള്‍ റണ്ണൗട്ടായി.
5 ഓവറില്‍ 23 റണ്‍സ് വഴങ്ങിയാണ് കുല്‍ദീപ് 3 വിക്കറ്റ് വീഴ്ത്തിയത്.ഷാര്‍ദുല്‍ 6 ഓവറില്‍ 20 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി.സീന്സോലിയെ ഋഷിധവാന് റണ്ണൗട്ടാക്കി.ക്യപ്റ്റനായുള്ള ആദ്യമത്സരത്തില്‍ തന്നെ സഞ്ജുവിന് ടോസിന്റെ ഭാഗ്യം ലഭിച്ചു.ടോസ് നേടിയ സഞ്ജു ന്യൂസിലാന്റിന്റെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സഞ്ജുവിന്റെ നേതൃത്വത്തില്‍ മികച്ച ടീമാണ് ന്യൂസീലന്‍ഡിനെതിരേ കളിക്കുന്നത്.ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തുന്നത് വെല്ലുവിളിയാണെന്ന് മത്സരത്തിന് മുന്നോടിയായി സഞ്ജുപറഞ്ഞു.’മത്സരിക്കാന്‍ ഒരുപിടി താരങ്ങളുണ്ട്. ടീമിലെത്തിയാലും ഇല്ലെങ്കിലും സ്വന്തം കളിയുടെ നിലവാരം കാത്തുസൂക്ഷിക്കുകയാണ് പ്രധാനം’.’കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടെ തന്റെ കളിയിലെ മാനങ്ങള്‍ മാറിയിട്ടുണ്ട്.
ഓപ്പണര്‍ എന്നോ ഫിനിഷര്‍ എന്നോ, ബാറ്റിങ് ഓര്‍ഡറിലെ ഏതുസ്ഥാനത്തും കളിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ട്. ഇന്ത്യ എ ടീമിന്റെ മത്സരങ്ങള്‍ പ്രധാനമാണ്. അന്താരാഷ്ട്ര മത്സരങ്ങളും എ ടീം മത്സരങ്ങളും തമ്മില്‍ വലിയ വ്യത്യാസമില്ല. കിട്ടിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട് ‘-സഞ്ജു കൂട്ടിച്ചേര്‍ത്തു.ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം.
25, 27 തീയതികളില്‍ രണ്ടും മൂന്നും ഏകദിനങ്ങള്‍ നടക്കും. ചെപ്പോക്ക് സ്റ്റേഡിയം തന്നെയാണ് എല്ലാ മത്സരങ്ങളുടെയും വേദി. അപ്രതീക്ഷിതമായാണ് ബിസിസിഐ സഞ്ജു സാംസണെ ഇന്ത്യന്‍ എ ടീമിന്റെ നായകനാക്കിയത്. നേരത്തെ ടി20 ലോകകപ്പിനുള്ള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താതിരുന്നതില്‍ സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു. ഏഷ്യാ കപ്പില്‍ മോശം ഫോം തുടര്‍ന്ന വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും സഞ്ജുവിനെ ഒഴിവാക്കുകയായിരുന്നു.