മുംബൈ: ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര ബുധനാഴ്ച തുടങ്ങാനിരിക്കേ ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പുറത്ത്. പുറത്തേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ശ്രേയസിന് പകരം രജത് പടിദാറിനെ ടീമിലെടുത്തിട്ടുണ്ട്. ബിസിസിഐ പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.
കൂടുതല്‍ പരിശോധനകള്‍ക്കും മറ്റുമായി ശ്രേയസ് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകുമെന്നും ബിസിസിഐ അറിയിച്ചു. ജനുവരി 18, 21, 24 തീയതികളിലാണ് ന്യൂസീലന്‍ഡിനെതിരായ ഏകദിന മത്സരങ്ങള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫി സീസണില്‍ മധ്യപ്രദേശിനായി മികച്ച ഫോമിലാണ് രജത് പടിദാര്‍. അഞ്ച് മത്സരങ്ങളിലെ എട്ട് ഇന്നിങ്സുകളില്‍ നിന്നായി ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ താരം 438 റണ്‍സ് ഇതിനോടകം നേടിയിട്ടുണ്ട്.