ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ; സൈനയെ സൈഡിലാക്കി മാളവിക ; പി.വി. സിന്ധു ക്വാർട്ടറിൽ

ന്യൂഡല്‍ഹി: പി.വി. സിന്ധുവും എച്ച്‌.എസ്. പ്രണോയിയും ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. സൈന നെഹ്‌വാള്‍ രണ്ടാം റൗണ്ടില്‍ പുറത്തായി. പുരുഷന്മാരുടെ ടോപ്പ് സീഡായ കിഡംബി ശ്രീകാന്ത് അടക്കം ഏഴു താരങ്ങള്‍ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി.

Advertisements

ടോപ്പ് സീഡായ സിന്ധു രണ്ടാം റൗണ്ടില്‍ ഇറ ശര്‍മ്മയെ അനായാസം മറികടന്നു. സ്‌കോര്‍: 21-10, 21-10. ഇന്ത്യന്‍ താരമായ അഷ്മിത ചാലിഹയാണ് ക്വാര്‍ട്ടറില്‍ സിന്ധുവിന്റെ എതിരാളി. അഷ്മിത രണ്ടാം റൗണ്ടില്‍ ഫ്രാന്‍സിന്റെ ഹോയാക്‌സിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍: 21-17, 21-14.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2012 ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കിയ സൈനയെ രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ തന്നെ മാളവിക ബാന്‍സോദ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് അട്ടിമറിച്ചു. സ്‌കോര്‍: 21-17, 21-9. മുന്‍ ലോക ഒന്നാം നമ്പർ പ്ലയറായ സൈനയെ 111-ാം റാങ്കുകാരിയായ മാളവിക മുപ്പത്തിനാലു മിനിറ്റിലാണ് കീഴടക്കിയത്.

മാളവിക ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ ആകര്‍ഷി കശ്യപിനെ നേരിടും. സഹതാരമായ കെയൂരയെ അനായാസം തോല്‍പ്പിച്ചാണ് ആകര്‍ഷി ക്വാര്‍ട്ടറില്‍ കടന്നത്. സ്‌കോര്‍: 21-10, 21-10.

എച്ച്‌.എസ് പ്രണോയിക്ക് ക്വാര്‍ട്ടറിലേക്ക് ബൈ ലഭിക്കുകയായിരുന്നു. രണ്ടാം റൗണ്ടിലെ എതിരാളി മിഥുന്‍ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് പ്രണോയിക്ക് ക്വാര്‍ട്ടറിലേക്ക് ബൈ ലഭിച്ചത്. പുരുഷന്മാരുടെ ടോപ്പ് സീഡ് കിഡംബി ശ്രീകാന്ത്, ഡബിള്‍സ് താരം അശ്വിനി പൊന്നപ്പ, ഋതിക രാഹുല്‍, ട്രീസ ജോളി, സിമ്രാന്‍ അമന്‍ സിങ്, ഖുഷി ഗുപ്ത എന്നിവരും കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി.

Hot Topics

Related Articles