ഇന്ത്യ ഇവിടെ വരാതെ പാകിസ്താന്‍ അങ്ങോട്ട് പോകില്ല ! ലോകകപ്പിലും ഹൈബ്രിഡ് മോഡല്‍ മതിയെന്ന് പാക് കായിക മന്ത്രി ഇഹ്‌സാൻ മസാരി

സ്പോർട്സ് ഡെസ്ക്ക് : ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ പാകിസ്താന്റെ പങ്കാളിത്തത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ പ്രതികരണവുമായി പാകിസ്താൻ കായിക മന്ത്രി ഇഹ്‌സാൻ മസാരി രംഗത്ത്.ഇന്ത്യ ഏഷ്യാകപ്പിനായി ഹൈബ്രിഡ് മോഡല്‍ ആവശ്യപ്പെടുകയും നിക്ഷ്പക്ഷ വേദിയില്‍ മാത്രമേ മത്സരിക്കൂവെന്നും പറഞ്ഞിരുന്നു. അതുപോലെ പാകിസ്താൻ ടീം ലോകകപ്പിന് ഹൈബ്രിഡ് മോഡല്‍ ആവശ്യപ്പെടുന്നു. നിക്ഷ്പക്ഷ വേദിയില്‍ മാത്രമേ തങ്ങള്‍ക്കും കളിക്കാനാകൂ.

Advertisements

പാകിസ്താന്റെ ചെസ്,ഹോക്കി ടീമുകള്‍ ഇന്ത്യയില്‍ പോയിട്ടുണ്ട്. പിന്നെ എന്തുകൊണ്ട് അവര്‍ ഇവിടെ വരാൻ തയ്യാറാകുന്നില്ല. ക്രിക്കറ്റ് ബോര്‍ഡ് പാകിസ്താൻ കായിക വകുപ്പിന് കീഴിലാണെന്നും അദ്ദേഹം പറഞ്ഞു.പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ലോകകപ്പിലെ പാകിസ്താന്റെ പങ്കാളിത്തം പരിശോധിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചതിന് പിന്നാലെയാണ് കായിക മന്ത്രിയുടെ പ്രസ്താവന. വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോയാണ് സമിതി അദ്ധ്യക്ഷൻ. ഇന്ത്യ-പാക് നയതന്ത്ര സാഹചര്യവും കായികബന്ധവും വിലയിരുത്തി സമിതി പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന് റിപ്പോര്‍ട്ട് നല്‍കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടീം കളിക്കുന്ന വേദികളിലെ സുരക്ഷ വിലയിരുത്താൻ ലോകകപ്പിനു മുൻപ് ഇന്ത്യയിലേക്കു സംഘത്തെ അയയ്‌ക്കുമെന്ന് പാക്കിസ്താൻ അറിയിച്ചിരുന്നു.ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ പാകിസ്താൻ കളിക്കണോയെന്നു തീരുമാനിക്കാൻ ഉന്നതതല സമിതിയെ നിയമിച്ച പാക്ക് സര്‍ക്കാരിനെതിരെ പിസിബി മുൻ ചെയര്‍മാൻ ഖാലിദ് മഹ്മൂദ് രംഗത്തെത്തി. സര്‍ക്കാരിന്റേത് യുക്തിക്കു നിരക്കാത്ത തീരുമാനമാണെന്ന് ഖാലിദ് മഹ്മൂദ് തുറന്നടിച്ചു. കമ്മിറ്റിയില്‍ പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡില്‍നിന്ന് ആരെയും ഉള്‍പ്പെടുത്താത്തതിനെയും മുൻ ചെയര്‍മാൻ ചോദ്യം ചെയ്തു. ഏഷ്യാകപ്പും പാകിസ്താൻ ലോകകപ്പ് കളിക്കുന്ന കാര്യവും ബന്ധപ്പെടുത്തേണ്ട സമയമല്ല ഇതെന്നാണ് ഖാലിദ് മഹ്മൂദിന്റെ നിലപാട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.