ആവേശവും വാശിയും വാനോളമുയർത്തി ഇന്ന് ഏഷ്യാക്കപ്പിൽ ഇന്ത്യ പാക്ക് പോരാട്ടം: വൈരത്തിനിരയിലും സ്‌നേഹ സ്പർശമായി പാക്ക് ആരാധകൻ; ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ കെട്ടിപ്പിടിച്ച് പാക്ക് ആരാധകന്റെ വീഡിയോ വൈറൽ

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ആരാധർ കാത്തിരിക്കുന്ന ഇന്ത്യാ പാക് മത്സരം ഞായറാഴ്ചയാണ്. പാക്കിസ്താനെ നേരിടാനുള്ള പരിശീലനത്തിലാണ് ഇന്ത്യൻ ടീം. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും കൂട്ടരും പരിശീലിക്കുന്ന വേദിയിലേക്ക് ആരാധകർ ഒഴുകിയെത്തുകയാണെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ താരങ്ങളുടെ പരിശീലനം കാണാൻ പാകിസ്താനികളുൾപ്പെടെ നിരവധി ആരാധകരാണ് മൈതാനത്തിനു സമീപം തടിച്ചുകൂടിയത്.

Advertisements

ഇതിനിടെ ഒരു പാക് ആരാധകൻ രോഹിതിനോട് ആലിംഗനം ചെയ്യാൻ ആവശ്യപ്പെടുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാവുകയാണ്. പരിശീലന ഗ്രൗണ്ട് ഇരുമ്ബുകൊണ്ട് വേലികെട്ടി തിരിച്ചിരിക്കുകയാണ്. ഇതിനരികിൽ നിന്നുകൊണ്ടാണ് ആരാധകൻ രോഹിതിനോട് ആലിംഗനം ചെയ്യാൻ ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ ഇരുമ്ബു വേലിയിൽ ചാരി രോഹിത് ആരാധകനോട് ചേർന്നു നിൽക്കുന്നതും വീഡിയോയിൽ കാണാം. ഈ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്.രോഹിതിനെ അടുത്തു കാണുന്നതിനായി ഇരുമ്ബു വേലിക്കു സമീപത്തേക്കു വരാൻ താരത്തോട് ആരാധകർ ആവശ്യപ്പെടുന്നുണ്ട്. തുടർന്നാണ് രോഹിത് ഗ്രൗണ്ടുവിട്ട് ആരാധകർക്കു സമീപത്തെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘രോഹിത് ശർമ്മ എവിടെയാണെന്ന് ഇന്ത്യൻ ആരാധകർക്ക് അറിയില്ല, പക്ഷേ ഞങ്ങൾ പാകിസ്താനികൾക്കറിയാം’ എന്നാണ് ആരാധകൻ ഉച്ചത്തിൽ വിളിച്ചു പറയുന്നത്. ഇതു കേട്ടതോടെ രോഹിത് തിരിഞ്ഞു നോക്കുന്നതും വീഡിയോയിൽ കാണാം. പാകിസ്താൻ ആരാധകർ
രോഹിതിന്റെ പേര് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു കൊണ്ടേയിരിക്കുകയാണ്. ഞങ്ങൾ അദ്ദേഹത്തെ കാണാൻ വളരെ ദൂരെ നിന്ന് വന്നതാണെന്നും അദ്ദേഹം ഞങ്ങളോട് സംസാരിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും ഒരു ആരാധകൻ പറഞ്ഞു.

ഇന്ത്യൻ ടീം യുഎഇയിൽ എത്തിയതിന് ശേഷം ആരാധകർക്ക് തങ്ങളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളെ കാണാനും അവരോടൊപ്പം സെൽഫിയെടുക്കാനും അവസരങ്ങൾ ലഭിക്കുന്നുണ്ട്. ഇന്ത്യൻ താരം വിരാട് കോലിയെ കാണാൻ മണിക്കൂറുകളോളം കാത്തുനിന്ന പാകിസ്താൻ ആരാധികയെ സംബന്ധിച്ചും രസകരമായ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വിരാട് കോലിയോടൊപ്പം സെൽഫിയെടുക്കുന്നതിന് പാക്കിസ്താനിൽനിന്നുള്ള ഒരു പെൺകുട്ടി മണിക്കൂറുകളോളമാണു കാത്തിരുന്നത്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും പാക്കിസ്താൻ ക്രിക്കറ്റ് ആരാധകർക്ക് പ്രിയപ്പെട്ട താരമാണ്.

Hot Topics

Related Articles