ഇന്ത്യയില്‍ ലഭിച്ച സ്‌നേഹത്തിലും പിന്തുണയിലും മനസ്സു നിറഞ്ഞു ; പാകിസ്താന് ഇന്ത്യയില്‍ ലഭിച്ച സ്വീകരണം കണ്ട് ഞെട്ടിയെന്ന് നായകൻ ബാബര്‍ അസം

സ്പോർട്സ് ഡെസ്ക്ക് : പാകിസ്താന് ഇന്ത്യയില്‍ ലഭിച്ച സ്വീകരണം കണ്ട് ഞെട്ടിയെന്ന് നായകൻ ബാബര്‍ അസം. തനിക്കും സഹതാരങ്ങള്‍ക്കും ഇന്ത്യയില്‍ ലഭിച്ച സ്‌നേഹത്തിലും പിന്തുണയിലും മനസ്സു നിറഞ്ഞെന്നും ബാബര്‍ പറഞ്ഞു.ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കാനായി പാകിസ്താൻ ടീം ഇന്നലെ രാത്രി ഇന്ത്യയില്‍ എത്തിയിരുന്നു.

Advertisements

വിമാനത്താവളത്തില്‍ കനത്ത സുരക്ഷയ്‌ക്ക് നടുവിലാണ് ബാബറും കൂട്ടരും ഹൈദരാബാദിലെത്തിയത്. പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലെ താരങ്ങളെ കണ്ടതോടെ ക്രിക്കറ്റ് ആരാധകര്‍ ബാബറിന്റെ ഉള്‍പ്പെടുള്ള പേരുകള്‍ ചാന്റ് ചെയ്തിരുന്നു. തനിക്ക് കിട്ടിയ സ്നേഹത്തില്‍ ബാബര്‍ ഇൻസ്റ്റഗ്രാമിലൂടെയാണ് തന്റെ സന്തോഷം പ്രകടിപ്പിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“ഇവിടെ ഹൈദരാബാദിലെ സ്നേഹവും പിന്തുണയും കൊണ്ട് മനസ്സുനിറഞ്ഞു.” ബാബര്‍ ഇൻസ്റ്റയില്‍ കുറിച്ചു. പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങള്‍ക്ക് കിട്ടിയ ഊഷ്മളമായ സ്വീകരണത്തിന് ഷഹീൻ ഷായും ഇന്ത്യക്കാരോട് നന്ദി പറഞ്ഞു.

Hot Topics

Related Articles