ഇന്ത്യയുടെ ന്യൂജെൻ വൻ മതിലിന് ഇതെന്തുപറ്റി..! മൂർച്ചയില്ലാത്ത പ്രതിരോധപ്പഴുതുമായി ഇനിയും പൂജാരയ്ക്ക് ഇന്ത്യൻ കോട്ട കാക്കാനാവുമോ; വൺഡൗണിൽ ടെസ്റ്റിലെ പരാജയമതിലിന്റെ കഥ

സ്‌പോട്‌സ് ഡെസ്‌ക്

Advertisements

സെഞ്ച്വറിയൻ: സെഞ്ച്വറിയനിലെ പച്ചപ്പുൽ മൈതാനത്ത് നിന്നും ആദ്യ പന്തിൽ തന്നെ പുറത്തായി മടങ്ങുന്ന ചേതേശ്വർ പൂജാര എന്ന ഇന്ത്യൻ മതിലിന്റെ മുഖം, താഴ്ന്നു തന്നെയിരുന്നു. മൂന്നു ടെസ്റ്റുകൾക്കിടെയുള്ള രണ്ടാമത്തെ ഡക്ക്..! രാഹുൽദ്രാവിഡിന്റെ പിൻമുറക്കാരനെന്നു പേരുകേട്ട മതിലിറങ്ങുമ്പോൾ ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും, ആസ്‌ട്രേലിയയിലും ന്യൂസിലൻഡിനു മുന്നിലും പരാജയപ്പെട്ട മതിലിൽ വിള്ളലുകൾ വീണു തുടങ്ങിയിരിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏതു കരുത്തുറ്റ പേസ് ആക്രമണത്തെയും, കറക്കി വീഴ്ത്തുന്ന സ്പിൻ മന്ത്രവാദത്തെയും നേരിടാൻ ഇന്ത്യയൊന്നു വിറച്ചു നിന്നാൽ നീട്ടിയൊന്നു വിളിച്ചാൽ അവനെത്തുമായിരുന്നു മൂന്നാം നമ്പരിൽ ഇന്ത്യയുടെ വിശ്വസ്തനായി. 2012 ന് ശേഷം ടെസ്റ്റിൽ ആദ്യമായി പൂജാരയുടെ ശരാശരി 45 ൽ നിന്നു താഴെ പോകുമ്പോൾ ആ മതിലിലെ പ്രതിരോധക്കല്ലുകൾക്ക് ഇളക്കംതട്ടിത്തുടങ്ങിയിട്ടുണ്ടെന്നു ഇന്ത്യൻ ആരാധകർ സംശയിച്ചാൽ അവരെ കുറ്റം പറയാനാവില്ല.

സാങ്കേതിക തികവിൽ വന്ന വീഴ്ചകളാണ് പൂജാര എന്ന ലോകോത്തര താരത്തെ വീഴ്ത്തിയതെന്നു നിസംശയം പറയാം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിൽ പൂജാര വീണു പോയത് ഫ്രണ്ടുഫുട്ടിൽ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ ബാക്ക് വേർഡ് ലെഗിലെ പ്രതിരോധം അയഞ്ഞതോടെയാണ്. ഇതോടെ ബാക്ക് വേർഡ് ഷോർട്ട് ലെഗിൽ എൻഗിഡിയുടെ ഏറിൽ പുറത്താകുകയായിരുന്നു പൂജാര. ഫ്രണ്ട് ഫുട്ട് ഡിഫൻസിലെ പിഴവുകളാണ് പൂജാരയെ പലപ്പോഴും വീഴ്ത്തുന്നത്. എന്നാൽ, ഈ പിഴവ് പരിഹരിക്കാനോ, തന്റെ ദൗർബല്യം തിരിച്ചറിഞ്ഞ് തിരുത്താനോ ഇന്ത്യൻ ടീമിലെ കോച്ചിംങ് സ്റ്റാഫോ സാക്ഷാൽ പൂജാരയോ തയ്യാറാകുന്നില്ലെന്നതാണ് ഏറെ ദുഖകരമായി നിൽക്കുന്നത്.

ഒരു കാലത്ത് ഇന്ത്യയ്ക്ക് ഏറെ വിശ്വസിക്കാവുന്ന ബാറ്റർമാരിൽ ഒരാളായിരുന്നു പൂജാര. രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയെന്ന് പേരുകേട്ട പൂജാരയ്ക്ക് ഈ സാങ്കേതിക പ്രശ്‌നം പരിഹരിക്കാൻ സാക്ഷാൽ ദ്രാവിഡ് എത്തിയിട്ട് പോലും സാധിച്ചിട്ടില്ലെന്നാണ് തന്റെ ദൗർബല്യ പോയിന്റിലൂടെ തന്നെ സെഞ്ചൂറിയനിലും പൂജാര പുറത്തായത് കാണുമ്പോൾ ഇന്ത്യൻ ആരാധകർ കരുതുന്നത്. ഇന്ത്യയെപ്പോലെ, പ്രതിഭകൾ ഏറെപ്പേർ കളത്തിന് പുറത്തു ബാറ്റുമായി കാത്തു നിൽക്കുമ്പോൾ പൂജാര പരാജയപ്പെടുന്നതും, വീണ്ടും വീണ്ടും അവസരം നൽകുന്നതും അവരോടുള്ള നീതികേടായി മാറും. ആരാധകർക്ക് ആഘോഷിക്കാൻ ഒരിന്നിംങ്‌സുമായി പൂജാര മടങ്ങിവരുമെന്ന് തന്നെയാണ് ടീം ഇന്ത്യയുടെ പ്രതീക്ഷ.

Hot Topics

Related Articles