ഡർബൻ: ലോകകപ്പിലെ സെമി ദുരന്തം ഇന്ത്യയെ വിടാതെ പിൻതുടരുന്നു. വനിതാ ലോകകപ്പ് സെമി ഫൈനലിൽ സെമി ഫൈനലിൽ ഇന്ത്യ പൊരുതി തോറ്റു. ഓസ്ട്രേലിയയോട് അവസാന ഓവർ വരെ പൊരുതി അഞ്ചു റണ്ണിനാണ് ഇന്ത്യ തോറ്റത്. 173 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
അവസാന ഓവറിൽ വിജയത്തിലേക്ക് 16 റൺസ് വേണ്ടിയിരുന്ന ഇന്ത്യൻ വനിതകൾക്ക് 10 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ക്യാപ്റ്റൻ ഹർമ്മൻ പ്രീത് കൗർ റണ്ണൗട്ടായതാണ് ഇന്ത്യയ്ക്ക് വിനയായത്. ഒരവസരത്തിൽ ആറോവറിൽ 46 റൺസ് മതിയായിരുന്നിടത്താണ് ഹർമ്മൻ പ്രീത് റണ്ണൗട്ടാക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യൻ ക്യാപ്റ്റൻ 34 പന്തിൽ 52 റൺസാണെടുത്തത്. ജെമിമ റോഡ്രിഗസ് 43 ( 24 ) മികച്ച പിന്തുണ നല്കി. നേരത്തേ 28 ന് മൂന്ന് എന്ന നിലയിൽ തകർന്ന ഇന്ത്യയെ ഇവരുടെ 69 റൺസ് കൂട്ടുകെട്ടാണ് രക്ഷിച്ചത്. ഓസ്ട്രേലിയയ്ക്കായി ഡാറിക് ബ്രൗൺ നാലോവറിൽ 18 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയൻ വനിതകൾക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ അലീസാ ഹീലി – ബെഥാനി ലൂയിസ് മൂണി സഖ്യം 52 റൺസ് എടുത്തതിന് ശേഷമാണ് പിരിഞ്ഞത്. 37 ബോളിൽ 54 റൺസെടുത്ത ലൂയിസ് മൂണിയാണ് ടോപ്പ് സ്കോറർ.
പിന്നീട് തകർത്തടിച്ച അഷ്ലി ഗാർഡ്നറാണ് ഓസീസ് സ്കോർ ഉയർത്തിയത്. 18 ബോളിൽ 31 റൺസെടുത്ത ഗാർഡ്നറെ ദീപ്തി ശർമ്മ പുറത്താക്കി. ക്യാപ്റ്റൻ മെഗ് ലാന്നിംഗ് 34 ബോളിൽ പുറത്താകാതെ 49 റൺസെടുത്തു. നാലോവറിൽ 32 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ശിഖാ പാണ്ഡെയാണ് ഇന്ത്യയ്ക്കായി മികച്ച രീതിയിൽ പന്തെറിഞ്ഞത്. ദീപ്തി ശർമ്മയും, രാധാ യാദവും ഓരോ വിക്കറ്റ് വീഴ്ത്തി.