ട്വന്റി ട്വന്റി ലോകകപ്പ് കിരീട നേട്ടത്തിന് ശേഷം ഇന്ത്യൻ ടീമിന്റെ ആദ്യ പരമ്പര ; ഇന്ത്യ സിംബാബ് വെ ടി20 പരമ്പരക്ക്  നാളെ തുടക്കം 

ഹരാരെ: ട്വന്റി 20 ലോകകപ്പ് കിരീട നേട്ടത്തിന് ശേഷം ഇന്ത്യൻ ടീമിന്റെ ആദ്യ പരമ്പര സിംബാബ് വെക്കെതിരേ നടക്കാൻ പോവുകയാണ്.ആഘോഷങ്ങള്‍ തുടരുന്നതിനിടെയാണ് ആരാധകരെ ആവേശത്തിലാഴ്ത്താൻ ഇന്ത്യൻ ടീം വീണ്ടും പോരാട്ടത്തിനിറങ്ങുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ ലോകകപ്പ് ടീമിലെ റിസർവ് ലിസ്റ്റിലുണ്ടായിരുന്ന ശുഭ്മാൻ ഗില്ലാണ് ഇന്ത്യയുടെ നാകൻ.ഐപിഎല്ലില്‍ തിളങ്ങിയ യുവതാരനിരയുമായാണ് ഇന്ത്യ സിംബാബ്‌വെയില്‍ ഇറങ്ങുന്നത്.ഭാവി ക്യാപ്റ്റനായി പരിഗണിക്കുന്ന ശുഭ്മാൻ ഗില്ലിനും ഈ പരമ്പര നിർണായകമാണ്.

Advertisements

ലോകകപ്പ് നേടിയ ടീലെ ആരും ആദ്യ രണ്ട് മത്സരങ്ങള്‍ക്കില്ലെങ്കിലും ലോകകപ്പ് ടീമിലെ സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, ശിവം ദുബെ എന്നിവർ അവസാന മൂന്ന് ടി20കള്‍ക്കുള്ള ടീമിനൊപ്പം ചേരും.ഐപിഎല്ലില്‍ തിളങ്ങിയ റിയാൻ പരാഗ്, അഭിഷേക് ശർമ, ഹർഷിത് റാണ എന്നിവരുമുണ്ട്. രോഹിത് ശർമയും വിരാട് കോലിയും രവീന്ദ്ര ജഡേജയും ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനാല്‍ ഇന്ത്യൻ ടീമിലെ സ്ഥിരം സ്ഥാനം പ്രതീക്ഷിച്ചാണ് യുവതാരനിര സിംബാബ്‌വെയില്‍ ഇറങ്ങുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിംബാബ് വെ പൊതുവേ കുഞ്ഞന്മാരുടെ നിരയാണ്.അതുകൊണ്ടുതന്നെ വമ്പൻ ടീമുകളെല്ലാം പരമ്പരവെക്കുമ്പോഴും യുവതാരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തി അയക്കുന്നതാണ് കാണുന്നത്. ഇത്തവണ ടി20 ലോകകപ്പ് കളിച്ച താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചതിനാലാണ് ഇന്ത്യ യുവതാരങ്ങളുമായി സിംബാബ് വെയിലേക്ക് പോകുന്നത്. പരമ്പര തൂത്തുവാരി ശ്രീലങ്കൻ പരമ്പരയ്ക്കായുള്ള മുന്നൊരുക്കം നടത്തുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ ഇന്ത്യക്ക് അത്ര എളുപ്പമായേക്കില്ല.

കാരണം ഇന്ത്യയെ വിറപ്പിക്കാൻ ശേഷിയുള്ള താരനിരയാണ് സിംബാബ് വെയ്ക്കുള്ളത്.തട്ടകത്തില്‍ ഇന്ത്യയെ വീഴ്ത്താൻ അവർക്ക് സാധിച്ചാലും അത്ഭുതപ്പെടാനാവില്ല. ഇന്ത്യയെ ടി20യില്‍ രണ്ട് തവണ തോല്‍പ്പിക്കാൻ സിംബാബ് വെക്ക് സാധിച്ചിട്ടുണ്ട്. എംഎസ് ധോണി നയിച്ച ഇന്ത്യൻ സംഘത്തെ തോല്‍പ്പിച്ച ടീമാണ് സിംബാബ് വെ. 2016ലായിരുന്നു ഈ മത്സരം. ആദ്യം ബാറ്റ് ചെയ്ത സിംബാബ് വെ 6 വിക്കറ്റിന് 170 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യക്ക് 168 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.

അന്ന് രണ്ട് റണ്‍സിനാണ് ഇന്ത്യയെ ആതിഥേരയരായ സിംബാബ് വെ തോല്‍പ്പിച്ചത്. ഈ ചരിത്രം ഇനിയും ആവർത്തിക്കപ്പെടാൻ സാധ്യതയില്ലാതില്ല. ഇന്ത്യയുടെ ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറ, അക്ഷർ പട്ടേല്‍, യുസ് വേന്ദ്ര ചഹാല്‍, ജയദേവ് ഉനദ്ഘട്ട് എന്നിവരെല്ലാം ഉണ്ടായിരുന്നു. കെ എല്‍ രാഹുല്‍, അമ്ബാട്ടി റായിഡു, മനീഷ് പാണ്ഡെ, കേദാർ ജാദവ് എന്നിവരെല്ലാം ധോണിക്കൊപ്പം ബാറ്റിങ് നിരയിലുണ്ടായിട്ടും അന്ന് ഇന്ത്യക്ക് സിംബാവെയ്ക്ക് മുന്നില്‍ തോല്‍ക്കേണ്ടിവന്നു.

യുവതാരങ്ങളോടൊപ്പം അനായാസം പരമ്പര നേടാൻ ഇത്തവണ ഇന്ത്യ ഇറങ്ങു മ്പോള്‍ മറുവശത്ത് സിക്കന്തർ റാസ നയിക്കുന്ന ശക്തമായ താരനിരയുണ്ട്. ഫറാശ് അക്രം, ജൊനാതൻ കാംബെല്‍, ലൂക്ക് ജോങ്വെ, വെല്ലിങ്ടണ്‍ മസ്‌കഡ്‌സ എന്നിവരെല്ലാം ഇന്ത്യക്ക് തലവേദന ഉയർത്താൻ ശേഷിയുള്ള സിംബാബ് വെ താരങ്ങളാണ്. ഇന്ത്യൻ ടീമിനെ ശുബ്മാൻ ഗില്‍ നയിക്കുമ്ബോള്‍ ആശങ്കകളേറെയാണ്. അവസാന ഐപിഎല്‍ സീസണിലൂടെയാണ് ശുബ്മാൻ ഗില്‍ ആദ്യമായി നായകനാവുന്നത്.

ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനെന്ന നിലയില്‍ നിരാശപ്പെടുത്തിയ ഗില്‍ ഇത്തവണ എന്ത് അത്ഭുതമാണ് കാട്ടുകയെന്നതാണ് കണ്ടറിയേണ്ടത്. റുതുരാജ് ഗെയ്ക് വാദ്, റിങ്കു സിങ് എന്നിവരോടൊപ്പം സഞ്ജു സാംസണ്‍, യശ്വസി ജയ്‌സ്വാള്‍ എന്നിവരും പരമ്ബരയ്ക്കുണ്ട്. എന്നാല്‍ ടി20 ലോകകപ്പിന് ശേഷം ഇന്നാണ് ഇവർ നാട്ടില്‍ തിരിച്ചെത്തിയത്. വിശ്രമത്തിന് ശേഷം ടീമിലേക്കെത്തുമ്ബോള്‍ ആദ്യത്തെ രണ്ട് മത്സരങ്ങള്‍ക്ക് ഇരുവർക്കും നഷ്ടമാവും.

അതേ സമയം യുവതാരങ്ങള്‍ക്ക് വളർന്ന് വരാനുള്ള അവസരമാണ് മുന്നിലുള്ളത്. ദ്രുവ് ജുറേല്‍, റിയാൻ പരാഗ്, അഭിഷേക് ശർമ, സായ് സുദർശൻ എന്നിവർക്കെല്ലാം മികവ് കാട്ടാൻ അവസരമുണ്ട്. എന്തായാലും അനായാസം സിംബാബ് വെയെ തോല്‍പ്പിക്കാനായേക്കില്ല. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് നടക്കുന്നത്. നിലവിലെ ഇന്ത്യൻ ടീമിലെ പല യുവതാരങ്ങള്‍ക്കും സിംബാബ് വെയിലെ സാഹചര്യം അറിയില്ല. അതുകൊണ്ടുതന്നെ ആദ്യ മത്സരങ്ങളില്‍ വെടിക്കെട്ട് നടത്താൻ ഇന്ത്യൻ താരങ്ങള്‍ക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

സഞ്ജുവും ജയ്‌സ്വാളും തിരിച്ചെത്തുന്നത് ഇന്ത്യക്ക് കരുത്ത് പകരും. എന്നാല്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ തോല്‍ക്കാതെ മുന്നോട്ട് പോവുകയെന്നത് ഇന്ത്യക്ക് മുന്നിലുള്ള വലിയ വെല്ലുവിളിയാണെന്ന് പറയാം. നായകനെന്ന നിലയില്‍ ശുബ്മാൻ ഗില്ലിനും കാര്യങ്ങള്‍ എളുപ്പമാവില്ല.ജൂലൈ 6, ഏഴ്, 10, 13, 14 തിയതികളിലാണ് മത്സരങ്ങള്‍. എല്ലാ മത്സരങ്ങളും ഹരാരെ സ്പോർട്സ് ക്ലബ്ബ് ഗ്രൗണ്ടിലാണ്.

Hot Topics

Related Articles