വാണ്ടറേഴ്സിൽ വണ്ടറടിച്ച് ഇന്ത്യ ; രണ്ടാം ടെസ്റ്റ് ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച

വാണ്ടറേഴ്സ് : ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച . ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ 53-3 എന്ന നിലയിലാണ്. അഗർവാൾ , പുജാര, രഹാനെ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 19 റൺസോടെ ക്യാപ്റ്റൻ രാഹുലും 4 റൺസുമായി ഹനുമ വിഹാരിയുമാണ് ക്രീസിൽ . ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

Advertisements

ഈ മത്സരത്തിലും പുജാരയും രഹാനെയും നിരാശപ്പെടുത്തി പുജാര 3 റൺസ് ആണ് നേടിയത് രഹാനെ വീണ്ടും റൺസ് കണ്ടെത്താനാവാതെ പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഒലീവർ 2 വിക്കറ്റ് വീഴ്ത്തി.
ഈ മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. ഇതിലൂടെ ദക്ഷിണാഫ്രിക്കയിൽ ആദ്യ പരമ്പര നേട്ടം എന്ന സ്വപ്നം ഇന്ത്യയ്ക്ക് പ്രാവർത്തികമാക്കാം. ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടായ വാണ്ടറേഴ്സിൽ വിജയം കൈവരിക്കുവാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ടീം.

Hot Topics

Related Articles