ദക്ഷിണാഫ്രിക്കയെ തരിപ്പണമാക്കി ഠാക്കൂർ ; ആതിഥേയർ 229 ന് പുറത്ത് ; ഠാക്കൂറിന് ഏഴ് വിക്കറ്റ് ; രണ്ടാം ഇന്നിംഗ്സിൽ തകർച്ചയോടെ ഇന്ത്യ

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ആവേശകരമായ മടങ്ങി വരവ് കാഴ്ച വച്ച് ഇന്ത്യ. ഇന്ത്യയെ എറിഞ്ഞിട്ട ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് അതേ നാണയത്തിൽ മറുപടി നൽകി ഇന്ത്യൻ പേസ് നിര. ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ ആതിഥേയരേ ഇന്ത്യ 229 റണ്‍സ് പുറത്താക്കി. ഏഴ് വിക്കറ്റ് നേടിയ ശ്രാദ്ദുല്‍ ഠാക്കൂറാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങിനെ തരിപ്പണമാക്കിയത്.

Advertisements

ഠാക്കൂറിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച വിക്കറ്റ് നേട്ടമാണിത്. മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് നേടി. ഇതോടെ ഇന്ത്യയ്ക്ക് മേൽ ഭീമൻ ലീഡ് നേടാം എന്ന ദക്ഷിണാഫ്രിക്കൻ മോഹമാണ് പൊലിഞ്ഞത്. ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 202 ന് എല്ലാവരും പുറത്തായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ മറുപടി ബാറ്റിങില്‍ ഇന്ത്യക്ക് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യയുടെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (8),മായങ്ക് അഗര്‍വാള്‍ (23) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ 85 റണ്‍സെടുത്തിട്ടുണ്ട്. 58 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്. പുജാരയും രഹാനെയുമാണ് ക്രീസിൽ ഇരുവർക്കും ഇത് പരീക്ഷണ ഇന്നിംഗ്സ് ആണ്.

മികച്ച ടോട്ടൽ പടുത്തുയർത്തി ദക്ഷിണാഫ്രിക്കയെ പിടിച്ചു കെട്ടുവാനാകും ഇന്ത്യൻ ശ്രമം. പക്ഷേ പരമ്പര വിജയമെന്ന ചരിത്രത്തിലേക്ക് നടന്നടുക്കുവാൻ ഇന്ത്യ ഏറെ വിയർപ്പൊഴുക്കേണ്ടതായി വരും.

Hot Topics

Related Articles