കേപ്ടൗൺ : ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നിർണായകമായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന് ഇന്നു കേപ്ടൗണിൽ തുടക്കം. പരമ്പരയിൽ ഇരുടീമുകളും ഓരോ മത്സരം വീതം ജയിച്ച് 1-1ന് ഒപ്പമായതിനാൽ മൂന്നാമങ്കം ഫൈനലിന്റെ പ്രതീതിയുണ്ടാക്കും. വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം. പരുക്കു കാരണം രണ്ടാം ടെസ്റ്റ് നഷ്ടമായ ക്യാപ്റ്റൻ വിരാട് കോഹ്ലി മൂന്നാം ടെസ്റ്റിൽ തിരിച്ചെത്തുന്നു എന്നതാണ് ഇന്ത്യൻ ക്യാംപിനെ ആവേശത്തിലാക്കുന്ന കാര്യം.
ചരിത്രത്തിലാദ്യമായി സൗത്താഫ്രിക്കന് മണ്ണിൽ ടെസ്റ്റ് പരമ്പര നേട്ടം കുറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇത്തവണ എത്തിയിരിക്കുന്നത്. പക്ഷെ അതിനു കഴിയണമെങ്കിൽ മൂന്നാം ടെസ്റ്റിൽ കോഹ്ലിക്കും സംഘത്തിനും എന്തുവില കൊടുത്തും വിജയിച്ചേ തീരൂ. ജൊഹാനസ്ബർഗിലെ വാണ്ടറേഴ്സിൽ നടന്ന രണ്ടാം ടെസ്റ്റിൽ വൻ പരാജയമേറ്റു വാങ്ങിയ ടീമിൽ ചില മാറ്റങ്ങളുമായിട്ടാവും ഇന്ത്യ മൂന്നാം ടെസ്റ്റിൽ ഇറങ്ങുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ മടങ്ങിവരവോടെ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ നിന്നും വഴിമാറിക്കൊടുക്കേണ്ടി വരിക ഹനുമ വിഹാരിക്കായിരിക്കും. മോശം ഫോമിലായിരുന്ന ചേതേശ്വർ പുജാരയും മുൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും രണ്ടാമിന്നിങ്സിൽ തകർപ്പൻ ഫിഫ്റ്റികളുമായി താളം വീണ്ടെടുത്തിരുന്നു. ഇതോടെ വിഹാരിക്കു ടീമിൽ തുടരാമെന്ന പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്. അനുഭവസമ്പത്തുള്ള, പഴയ ഫോമിലേക്കു തിരിച്ചെത്തിയിരിക്കുന്ന പുജാര, രഹാനെ എന്നിവരെ മൂന്നാം ടെസ്റ്റിലും ഇന്ത്യ നിലനിർത്തുമെന്നുറപ്പായിരിക്കുകയാണ്. സിറാജ് കളിച്ചേക്കില്ല .രണ്ടാം ടെസ്റ്റിനിടെ അദ്ദേഹത്തിനു പരിക്കേറ്റിരുന്നു. ഇതു ടീമിന്റെ പ്രകടനത്തെയും ബാധിച്ചതായി കോച്ച് രാഹുൽ ദ്രാവിഡ് മൽസരശേഷം പറഞ്ഞിരുന്നു. .