രാജ്കോട്ട് : ഇന്ത്യ ദക്ഷിണാഫ്രിക്ക നാലാം ട്വന്റി 20 മത്സരം ഇന്ന് രാജ്കോട്ടിൽ നടക്കും. ജയിച്ചാല്‍ ഇന്ത്യക്ക് പ്രതീക്ഷ. ആദ്യ രണ്ട് കളിയില്‍ പരാജയം ഏറ്റുവാങ്ങിയ ആതിഥേയര്‍ മൂന്നാമത്തേതില്‍ 48 റണ്‍സ് വിജയവുമായി ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു.
അഞ്ച് മത്സര പരമ്പരയില്‍ 1-2ന് മുന്നില്‍നില്‍ക്കുന്ന സന്ദര്‍ശകര്‍ക്ക് ഒരൊറ്റ ജയം മതി പരമ്പര സ്വന്തമാക്കാൻ. ഇന്ത്യയെ സംബന്ധിച്ച് ഇനിയുള്ളതെല്ലാം ജീവന്മരണ പോരാട്ടങ്ങളാണ്. അപ്രതീക്ഷിതമായി നായകപദവി കൈയില്‍കിട്ടിയ ഋഷഭ് പന്തിനെ സംബന്ധിച്ച് അഭിമാന പരമ്പര കൂടിയാണിത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓപണര്‍ ഋതുരാജ് ഗെയ്ക് വാദ് ആദ്യ രണ്ടു കളിയില്‍ വേഗം പുറത്തായത് തലവേദനയായിരുന്നു. എന്നാല്‍, വിശാഖപട്ടണത്ത് അര്‍ധശതകത്തോടെ മിന്നുന്ന ഋതുരാജിനെയാണ് കണ്ടത്. ഇഷാന്‍ കിഷന്‍ പതിവുപോലെ ഗംഭീരതുടക്കം നല്‍കി. മധ്യനിരയിലെ അസ്ഥിരത പ്രശ്നമാണ്.
ഒരു കളിയില്‍ മാത്രമാണ് ക്യാപ്റ്റന്‍ പന്തിന് രണ്ടക്കമെങ്കിലും കടക്കാനായത്. സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലായിരുന്നു കഴിഞ്ഞ കളിയില്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചതില്‍ പ്രധാനി. പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും ഹര്‍ഷല്‍ പട്ടേലും നന്നായി പന്തെറിയുന്നുണ്ട്. ആവേഷ് ഖാന് മൂന്ന് മത്സരത്തില്‍നിന്ന് ഒരു ഇരയെ പോലും കിട്ടിയിട്ടില്ല. ദക്ഷിണാഫ്രിക്കയാവട്ടെ ആത്മവിശ്വാസത്തിലാണ്.