ജോഹന്നാസ്ബര്‍ഗ്: ഒമിക്രോണ്‍ വകഭേദം പടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര അടിച്ചിട്ട സ്റ്റേഡിയത്തിൽ നടത്തുവാൻ തീരുമാനമായി. ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബി.സി.സി.ഐയും ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയും സംയുക്തമായാണ് തീരുമാനമെടുത്തത്. 3 വീതം ടെസ്റ്റുകളും ഏകദിനങ്ങളുമാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഉള്ളത്. ക്രിസ്മസിന് പിറ്റേന്ന് സെഞ്ചൂറിയനിലാണ് ഒന്നാം ടെസ്റ്റ് തുടങ്ങുന്നത്. ജനുവരി 19നാണ് ഏകദിന പരമ്പരര ആരംഭിക്കുന്നത്. ഒമിക്രോണ്‍ വകഭേദം ആദ്യമായി സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്കയിലാണ്. അതിനാൽ തന്നെ കൂടുതൽ ജാഗ്രത പുലർത്തണം എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനത്തിലേക്ക് ഇരു ടീമുകളും എത്തിയത്.