പാറൽ : ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ഏകദിന മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. രോഹിതിന്റെ അഭാവത്തിൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ബാവുമയാണ് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ .
ഇന്ത്യയ്ക്ക് വേണ്ടി രാഹുലും ധവാനും ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. മുൻ ക്യാപ്റ്റൻ കോഹ്ലി മൂന്നാമനായി ബാറ്റ് ചെയ്യും. ഇന്ത്യൻ നിരയിൽ പുതുമുഖം വെങ്കിടേഷ് അയ്യർ ഇന്ന് ടീമിൽ അരങ്ങേറ്റം കുറിച്ചു. ടെസ്റ്റ് പരമ്പരയിലേറ്റ പരാജയത്തിന് പരിഹാരമായി ഏകദിന പരമ്പര സ്വന്തമാക്കുക ലക്ഷ്യമാകും ഇന്ത്യയ്ക്ക് മുന്നിലുള്ളത്. 3 മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2 ഓവർ പിന്നിടുമ്പോൾ ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടമാകാതെ 9 റൺസ് നേടിയിട്ടുണ്ട്. ഡീക്കോക്ക് , മലാൻ എന്നിവരാണ് ക്രീസിൽ .