ടെസ്റ്റ് കഴിഞ്ഞു ; ഇനി നിറമുള്ള കുപ്പായത്തിൽ അങ്കം ; ഇന്ത്യ – ദക്ഷിണാഫ്രിക്ക ആദ്യ ഏകദിന മത്സരം ഇന്ന് ; ഇന്ത്യയെ രാഹുൽ നയിക്കും

സ്പോർട്ട്സ് ഡെസ്ക് : ഇന്ത്യ-
ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും.മൂന്നു മല്‍സരങ്ങളുടെ പരമ്പരയിൽ ആദ്യ മത്സരം ഇന്ന് ബോളണ്ട് പാര്‍ക്കില്‍ നടക്കും. രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ കെഎല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്.ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ന് മല്‍സരം ആരംഭിക്കും.

Advertisements

ശിഖര്‍ ധവാനൊപ്പം രാഹുല്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മൂന്നാം നമ്പറില്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലിയും നാലാം നമ്പറിലേക്ക് സൂര്യകുമാറിനെയോ ശ്രേയസ് അയ്യരേയോ പരിഗണിച്ചേക്കും. അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഇറങ്ങും. ആറാം നമ്പറില്‍ അരങ്ങേറ്റ കളിക്കാരന്‍ വെങ്കിടേഷ് അയ്യരെ പരിഗണിക്കുമെന്നാണ് ലഭിക്കുന്ന സൂചന.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യ രണ്ടു സ്പിന്നര്‍മാരെ പരീക്ഷിക്കാനാണ് സാധ്യത. ആര്‍ അശ്വിനും യുസ്വേന്ദ്ര ചഹലുമായിരിക്കും സ്പിന്‍ ബോളിംഗിനു ചുക്കാന്‍ പിടിക്കുക. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍ എന്നിവര്‍ പേസ് നിരയില്‍ പരിഗണിക്കാനും സാധ്യതയുണ്ട്.

ഇന്ത്യയുടെ സാധ്യത ടീം: കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്/ ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍), വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചഹല്‍/ ശര്‍ദ്ദുല്‍ താക്കൂര്‍, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍.

Hot Topics

Related Articles