ദക്ഷിണാഫ്രിക്കയിൽ ചരിത്രമെഴുതാനെത്തിയ ടീം ഇന്ത്യ ആദ്യ പടി കടന്നു; ബൗളർമാരുടെ പറുദീസയിൽ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ടീം ഇന്ത്യ; ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് മികച്ച വിജയം

സെഞ്ച്വറിയൻ: ദക്ഷിണാഫ്രിക്കയിലെ ചരിത്ര പുസ്തകത്തിൽ സ്വന്തം പേരെഴുതിചേർക്കാൻ എത്തിയ വിരാട് കോഹ്ലിയ്ക്കും സംഘത്തിനും മികച്ച തുടക്കം. ആദ്യ ടെസ്റ്റിൽ ബൗളർമാർ നൽകിയ മേധാവിത്വത്തെ തുടർന്ന് ഇന്ത്യയ്ക്ക് മികച്ച വിജയം. 113 റണ്ണിനാണ് സെഞ്ച്വറിയനിലെ ഇന്ത്യൻ വിജയം. രണ്ടാം ഇന്നിംങ്‌സിൽ ബുംറയും, ഷമിയും മൂന്നു വീതം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ തകർന്നടിയുകയായിരുന്നു ദക്ഷിണാഫ്രിക്കൻ ബാറ്റിംങ് നിര. ഒരു റണ്ണിനിടെ ദക്ഷിണാഫ്രിക്കൻ വാലറ്റത്തെ മൂന്ന് വിക്കറ്റുകൾ കൂടി ഇന്ത്യ വീഴ്തിയതോടെയാണ് വിജയം ഇന്ത്യ പിടിച്ചു വാങ്ങിയത്.

Advertisements

സ്‌കോർ –
ഇന്ത്യ – 327, 174
ദക്ഷിണാഫ്രിക്ക – 197,191


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാലാം ദിനം ദക്ഷിണാഫ്രിക്കയ്ക്കു മുന്നിൽ 304 റണ്ണിന്റെ വിജയ ലക്ഷം വച്ചാണ് ഇന്ത്യ ബാറ്റിംങ് അവസാനിപ്പിച്ചത്. നാലാം ദിനത്തിൽ 90 നാല് എന്ന നിലയിൽ തകർന്നപ്പോൾ തന്നെ ദക്ഷിണാഫ്രിക്കയുടെ വിധി കുറിച്ചിരുന്നു. എന്നാൽ, ഇന്ത്യൻ പേസ് ആക്രമണത്തിൽ പരമാവധി തോൽവി വൈകിപ്പിക്കുകയെന്ന തന്ത്രമാണ് ദക്ഷിണാഫ്രിക്ക പയറ്റിയതും. എൽഗാറും, ഡിക്കോകും ചേർന്നു തുഴഞ്ഞു തുഴഞ്ഞു മുന്നേറുന്നതിനിടെ വിക്കറ്റിനു മുന്നിൽ എൽഗാറിനെ കുരുക്കി ഇന്ത്യയുടെ വിശ്വസ്തൻ ജസ്പ്രീത് ബുംറയെത്തി.

പിന്നീട്, ഡിക്കോക്കിനെ സിറാജ് ക്ലീൻ ബൗൾ ചെയ്തു പവലിയനിലേയ്ക്കു വഴികാട്ടിയപ്പോൾ ഇന്ത്യൻ വിജയം എളുപ്പമെന്നു കരുതി. പക്ഷേ, മൾഡറും ബാവുമയും ചേർന്നു ചിറകെട്ടി കാത്തു തടഞ്ഞു നിർത്തി ആഫ്രിക്കൻ പ്രതിരോധച്ചിറ തകർക്കാൻ മുഹമ്മദ് ഷമി തന്നെ വേണ്ടി വന്നു. പന്തിന്റെ കയ്യിൽ പ്രതിരോധം വീണതോടെ മൾഡർ പുറത്ത്. ജാൻസണെ ഒരു വശത്ത് നിർത്തി മറു വശം കാത്ത ബാവുമയ്ക്ക് ഇടയ്‌ക്കൊന്നു പിഴച്ചപ്പോൾ വീണ്ടും ഷമിയെത്തി. പന്തിന്റെ കയ്യിൽ ജാൻസൺ ഭദ്രം.

പിന്നാലെ, ചടങ്ങ് തീർക്കാൻ റബാൻഡയെയും, എൻഗിഡിയെയും അശ്വിൻ തന്നെ ഒതുക്കിവിട്ടു. ഇതോടെ ദക്ഷിണാഫ്രിക്ക കൂടാരം കയറി. അപ്പോഴും ഒരു വശത്ത് ബാവുമ വീഴാതെ കാവൽ നിൽക്കുന്നുണ്ടായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.