വാണ്ടറേഴ്‌സ് : ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ വാണ്ടറേഴ്‌സില്‍ തുടക്കമാവും. സെഞ്ചൂറിയനില്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ മുന്നിലാണ്. വാണ്ടറേഴ്‌സില്‍ ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. വാണ്ടറേഴ്‌സില്‍ ഇന്ത്യ ഇതുവരെ തോറ്റിട്ടില്ല എന്നത് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്നു. കോച്ച് രാഹുല്‍ ദ്രാവിഡ് 1997ല്‍ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയത് ഇതേവേദിയിലായിരുന്നു.
ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യന്‍ ടീം സെഞ്ചൂറിയനില്‍ ടെസ്റ്റ് വിജയിക്കുന്നത്. ഇതിന് മുൻപുള്ള 27ല്‍ 21 മത്സരങ്ങളും സെഞ്ചൂറിയനില്‍ വിജയിച്ച റെക്കോര്‍ഡ് പ്രോട്ടീസിനുണ്ടായിരുന്നു. ആദ്യ ടെസ്റ്റ് ജയിച്ചതോടെ ഇനിയുള്ള രണ്ട് മത്സരങ്ങളും പിടിച്ചടുക്കി ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാം ടെസ്റ്റിൽ ടീമിൽ അഴിച്ചു പണി ഉണ്ടാകും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.ഫോം വീണ്ടെടുക്കാന്‍ കഴിയാത്ത ചേതേശ്വര്‍ പൂജാരയ്ക്ക് പകരം ഹനുമ വിഹാരി ടീമിലെത്തിയേക്കുമെന്ന് സൂചനയുണ്ട്.
1992/93 സീസണ്‍ മുതലിങ്ങോട്ട് ടീം ഇന്ത്യ ഏഴ് ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തിയപ്പോള്‍ ആറ് പരമ്പര ജയങ്ങള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പം നിന്നു. 2010/11 സീസണില്‍ എം എസ് ധോണിക്ക് കീഴില്‍ ടെസ്റ്റ് പരമ്പര സമനിലയിലാക്കിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനവും ഏക ആശ്വാസവും. മൂന്ന് വര്‍ഷം മുൻപ് വിരാട് കോലിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയിലെത്തിയപ്പോള്‍ ടെസ്റ്റ് പരമ്പരയില്‍ 1-2ന്‍റെ തോല്‍വി നേരിട്ടിരുന്നു.