രണ്ടാം ദിനത്തിൽ സെഞ്ചുറിയടിച്ചത് മഴ ; ഇന്ത്യ ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മത്സരത്തിൽ ഒരു പന്ത് പോലും എറിയാനാവാതെ രണ്ടാം ദിനം

സെ​ഞ്ചൂ​റി​യ​ന്‍: ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ആ​ദ്യ ടെ​സ്റ്റിന്റെ ര​ണ്ടാം ദി​വ​സ​ത്തെ ക​ളി മഴയിൽ മുങ്ങി. തിങ്കളാഴ്ച രാവിലെ മുതൽ പെയ്ത മ​ഴ​മൂ​ലം രണ്ടാം ദിനം പൂ​ര്‍​ണ​മാ​യും മു​ട​ങ്ങി.

Advertisements

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ചെ​റു​താ​യി തു​ട​ങ്ങി​യ മ​ഴ പി​ന്നീ​ട്​ ശ​ക്തി പ്രാ​പി​ച്ച​തോ​ടെ സൂ​പ്പ​ര്‍ സ്​​പോ​ര്‍​ട്​ പാ​ര്‍​ക്കി​ല്‍ ഒ​രു പ​ന്തു​പോ​ലും എ​റി​യാ​നാ​വാ​തെ ര​ണ്ടാം ദി​ന​ത്തി​ലെ ക​ളി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ​ദി​നം ടോ​സ്​ നേ​ടി ബാ​റ്റി​ങ്​ തു​ട​ങ്ങി​യ ഇ​ന്ത്യ ലോ​കേ​ഷ്​ രാ​ഹു​ലി‍െന്‍റ (122 നോ​ട്ടൗ​ട്ട്) സെ​ഞ്ച്വ​റി​ക്ക​രു​ത്തി​ല്‍ മൂ​ന്നി​ന്​ 272 റ​ണ്‍​സെ​ടു​ത്തി​ട്ടു​ണ്ട്.40 റ​​​​ണ്‍​സു​​​​മാ​​​​യി അ​​​​ജി​​​​ങ്ക്യ ര​​​​ഹാ​​​​നെ​​​​യാണ് ക്രീ​​​​സി​​​​ല്‍ രാഹുലിന് ഒപ്പം. മാ​​​​യ​​​​ങ്ക് അ​​​​ഗ​​​​ര്‍​​​​വാ​​​​ള്‍ (60), ചേ​​​​തേ​​​​ശ്വ​​​​ര്‍ പൂ​​​​ജാ​​​​ര (0), വി​​​​രാ​​​​ട് കോ​​​​ഹ്‌ലി (35) ​​​​എ​​​​ന്നി​​​​വ​​​​രു​​​​ടെ വി​​​​ക്ക​​​​റ്റു​​​​ക​​​​ളാ​​ണു ഇന്ത്യയ്ക്ക് ന​​​​ഷ്ട​​​​മാ​​​​യ​​​​ത്. മൂ​​​​ന്നു വി​​​​ക്ക​​​​റ്റു​​​​ക​​​​ളും ലും​​​​ഗി എ​​​​ന്‍​​​​ഗി​​​​ഡി​​​​ക്കാ​​ണു ല​​​​ഭി​​​​ച്ച​​​​ത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഴ കനത്താൽ ആദ്യ മത്സരം ഫലമില്ലാതെ അവസാനിക്കും. ഭക്ഷിണാഫ്രിക്കയിൽ ആദ്യ പരമ്പര നേട്ടത്തിനൊപ്പം ടെസ്റ്റ് ക്രിക്കറ്റിൽ നഷ്ടപ്പെട്ട സ്ഥാനം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യവുമാണ് ഇന്ത്യയ്ക്കുള്ളത്.

Hot Topics

Related Articles