വിശാഖപട്ടണം : ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ടി20 മത്സരം വിശാഖപട്ടണത്തെ എസിഎ വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. പരമ്പയില്‍ 2-0 ന് പിന്നിലായ ഇന്ത്യയ്ക്ക് ഇന്ന് വിജയം അനിവാര്യമാണ്. ഇന്ന് ജയിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ടീമിന് ഈ പരമ്പര നഷ്ട്ടമാകും. .
ഇതുവരെ നടന്ന രണ്ട് മത്സരങ്ങളിലും ഇന്ത്യക്ക് എവിടെയും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല. അവസാന പത്ത് ഓവറിലെ ഒന്നും രണ്ടും മത്സരങ്ങള്‍ ബൗളിംഗ് മോശമായപ്പോള്‍ , ബാറ്റിംഗ് നിരയ്ക്കും കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദിന് ഫോം കണ്ടെത്താത്തതും ടീമിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച ഇഷാന്‍ കിഷന്‍ മൂന്നാം മത്സരത്തിലും തന്റെ കുതിപ്പ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
.ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമായ ഋഷഭ് പന്തിനും ഹാര്‍ദിക് പാണ്ഡ്യക്കും മുന്നില്‍ നിന്ന് നയിക്കുകയും ആദ്യ ഗെയിമിലെ പോലെ ബാറ്റിംഗിനിടെ ആക്രമണോത്സുകത പ്രകടിപ്പിക്കുകയും വേണം. ‘ഫിനിഷര്‍’ ദിനേശ് കാര്‍ത്തിക്കും തന്റെ ടീമിനെ മികച്ച സ്‌കോറിലേക്ക് കൊണ്ടുപോകുന്നതിനും ടീമിലെ തന്റെ സ്ഥാനം ഭദ്രമാക്കുന്നതിനും വെടിക്കെട്ട് നടത്തേണ്ടിവരും. ബൗളിംഗിനെ സംബന്ധിച്ചിടത്തോളം, രണ്ടാം ടി20യില്‍ പേസ് ബൗളിംഗ് ഗണ്യമായി മെച്ചപ്പെട്ടു. പവര്‍പ്ലേയില്‍ ഭുവനേശ്വര്‍ കുമാര്‍ മികച്ച പ്രകടനം ആണ് നടത്തുന്നത്. എന്നിരുന്നാലും മറ്റ് താരങ്ങളും മികച്ച പ്രകടനം നടത്തേണ്ടതുണ്ട്.