ഇന്ത്യ – ശ്രീലങ്ക ടി ട്വന്റി ക്രിക്കറ്റ് ടൂർണമെന്റ് ; അവസാന മത്സരം ഇന്ന് ; ജയിക്കുന്ന ടീമിന് പരമ്പര

രാജ്കോട്ട് : ഇന്ത്യ-ശ്രീലങ്ക ട്വന്‍റി-20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് നടക്കും. രാത്രി 7ന് സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. പരമ്പരയില്‍ ആദ്യ ട്വന്‍റി-20യില്‍ രണ്ട് റണ്‍സിന് ജയിച്ച ഇന്ത്യ, രണ്ടാം മത്സരത്തില്‍ 16 റണ്‍സിന് തോറ്റിരുന്നു.

Advertisements

ഇന്ന് ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും എന്നതിനാല്‍ പോരാട്ടം ശക്തമാകും. ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം തുടര്‍ച്ചയായ രണ്ടാം പരമ്പര നേട്ടമാണ് ലക്ഷ്യമിടുന്നത്. ന്യൂസിലന്‍ഡിന് എതിരായ പരമ്പര 1-0ന് ഇന്ത്യ നേടിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബൗളര്‍മാരുടെ മോശം പ്രകടനമാണ് ആതിഥേയരുടെ തലവേദന. ടീമിന്‍റെ യുവ പേസര്‍മാരായ ശിവം മാവി, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ രണ്ടാം ട്വന്‍റി-20യില്‍ കണക്കിന് തല്ലുവാങ്ങിയിരുന്നു.

Hot Topics

Related Articles