യുഎഇ: ലോക ട്വന്റി 20 ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ടീം ഇന്ത്യയ്ക്ക് തോൽവി. ആദ്യ മത്സരത്തിൽ പാക്കിസ്ഥാന് എതിരെ പത്തു വിക്കറ്റിനാണ് തോറ്റതെങ്കിൽ, രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനെതിരെ എട്ടു വിക്കറ്റിനാണ് ടീം ഇന്ത്യയുടെ തോൽവി. വിരാട് കോഹ്ലി അടക്കം മുൻ നിര ബാറ്റ്‌സ്മാന്മാർ എല്ലാം കളി മറന്ന മത്സരത്തിൽ സമസ്ത മേഖലകളിലും ഇന്ത്യ പരാജയപ്പെട്ടു. ഇന്ത്യ ഉയർത്തിയ 110 റണ്ണിന്റെ വിജയലക്ഷ്യം ന്യൂസിലൻഡ് 14 ഓവർ പൂർത്തിയാകും മുൻപ് മറികടന്നു. ഇതോടെ അടുത്ത മത്സരങ്ങളുടെ ഫലം കാത്തു നിൽക്കും മുൻപ് തന്നെ ഇന്ത്യയ്ക്ക് മടങ്ങാമെന്ന് ഉറപ്പായി.
Advertisements